ലൈഫ് ഗാർഡ് ജീവനക്കാരുടെ രാപ്പകൽ സമരം നാളെ മുതൽ* കേരളത്തിലെ കടലോരങ്ങളിലും.
അണക്കെട്ടുകളിലും മറ്റു ജലാശയങ്ങളിലും ജീവൻ രക്ഷാപ്രവർത്തനങ്ങളിലേർപ്പെട്ടിട്ടുള്ള ലൈഫ്ഗാർഡുമാർ പണിമുടക്കി (24, 25 തീയതികളിൽ) രാപ്പകൽ സമരം നടത്തുന്നു.
കേരളാ ലൈഫ്ഗാർഡ് എംപ്ലോയീസ് യൂണിയൻ ( ഐഎൻടിയുസി ) ആഭിമുഖ്യത്തിൽ
നാളെ(ഫെ: 24 ചൊവ്വാഴ്ച) രാവിലെ 11.00 ന് സെക്രട്ടേറിയേറ്റിനു മുന്നിൽ ആരംഭിക്കുന്ന രാപ്പകൽ സമരം
മുൻ കെ പി സി സി അദ്ധ്യക്ഷൻ കെ.മുരളീധരൻ ഉദ്ഘാടനം ചെയ്യും.
സമരത്തിൽ പങ്കെടുക്കുന്ന തൊഴിലാളികൾ പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് പ്രകടനമായി സമരപന്തലിലെത്തും.
ട്രേഡ് യൂണിയൻ നേതാക്കളും ജനപ്രതിനിധികളും സർവ്വീസ് സംഘടനാ
പ്രതിനിധികളും രാപ്പകൽ സമരത്തെ അഭിസംബോധന ചെയ്യും.
ഫെ: 25 ന് സമരപന്തലിൽ നിന്നും
നിയമസഭയിലേയ്ക്ക് ലൈഫ് ഗാർഡു മാർ മാർച്ചുചെയ്യും.
നിയമസഭാമാർച്ച് എം.വിൻസെൻ്റ് എംഎൽഎ. ഉദ്ഘാടനം ചെയ്യുമെന്നും ലൈഫ് ഗാർഡ് എംപ്ലോയീസ് യൂണിയൻ (ഐ എൻ ടി യു സി ) സംസ്ഥാന പ്രസിഡൻ്റ് വി.ആർ. പ്രതാപൻ അറിയിച്ചു.
തീരദേശ മേഖലയിലെ മത്സ്യത്തൊഴിലാളി കുടും: ബങ്ങളിൽപ്പെട്ടവരാണ് ലൈഫ് ഗാർഡുകളിൽ ഭൂരിപക്ഷവും .
പ്രളയകാലത്തുൾപ്പടെ നിരവധിപേരുടെ ജീവൻ രക്ഷിക്കുന്നതിൽ ലൈഫ് ഗാർഡുമാർ വഹിച്ച പങ്കുചെറുതല്ല.
നാല്പതു വർഷമായി ലൈഫ് ഗാർഡുമാർ ഈ മേഖലയിൽ ജോലി ചെയ്യുന്നു. അർഹമായ വേതനമൊ , ചികിത്സാ സൗകര്യങ്ങളൊ, ഇൻഷ്വറൻസൊ, പ്രോവിഡൻ്റ് ഫണ്ട്, ഗ്രാറ്റ്യൂറ്റി പെൻഷൻ, ആശ്രിതനിയമനം തുടങ്ങിയ സാമൂഹ്യ സുരക്ഷാ പദ്ധതികളൊ നാളിതുവരെ നല്കിയിട്ടില്ല. ലഭ്യമായിരുന്ന ഫുഡ്, യൂണിഫോം അലവൻസുകൾ ഈ സർക്കാർ റദ്ദാക്കി. അർഹമായ ആനുകൂല്യങ്ങൾ അനുവദിക്കാത്തതിലും നിലവിലെ ആനുകൂല്യങ്ങൾ റദ്ദുചെയ്തതിലും പ്രതിഷേധിച്ചാണ് രാപ്പകൽ സമരമെന്നും യൂണിയൻ പ്രസിഡൻ്റ് വി.ആർ. പ്രതാപനും ജനറൽ സെക്രട്ടറി റോജിൻഗോമസും അറിയിച്ചു.
ലൈഫ് ഗാർഡുമാരെ സർക്കാർ ജീവനക്കാരായി അംഗീകരിക്കുക,
സർവ്വീസിൽ സ്ഥിരപ്പെടുക്കുക
പ്രധാനമുദ്രാവാക്യങ്ങൾ)
കേരളത്തിലെ കടലോരങ്ങളിലും

പ്രധാനമുദ്രാവാക്യങ്ങൾ