+91 9895 915 569
Email

പിണറായി തുണച്ചു: എ.എ റഹിം സി.പിഎം . തിരു: ജില്ലാ സെക്രട്ടറി .

1.3.26


പിണറായി നിര്‍ദ്ദേശിച്ചു.... തിരുവനന്തപുരത്ത് എഎ റഹിം സിപിഎം ആക്ടിംഗ് സെക്രട്ടറി.. നിര്‍ണ്ണായകമായത് മുഹമ്മദ് റിയാസിന്റെ പിന്തുണ മുഖ്യമന്ത്രി പിണറായി വിജയന്റെ നേരിട്ടുള്ള ഇടപെടലില്‍ തിരുവനന്തപുരം സി.പി.എമ്മില്‍ വന്‍ അഴിച്ചുപണി. രാജ്യസഭാംഗവും ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റുമായ എ.എ. റഹീമിനെ സി.പി.എം തിരുവനന്തപുരം ജില്ലാ ആക്ടിംഗ് സെക്രട്ടറിയായി നിയമിച്ചു. ഞായറാഴ്ച ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഈ നിര്‍ണ്ണായക തീരുമാനം. നിലവിലെ സെക്രട്ടറി വി. ജോയിയെ വര്‍ക്കല മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചതോടെയാണ് റഹീമിന് വഴിതെളിഞ്ഞത്. മുഖ്യമന്ത്രിയുടെ അതിവിശ്വസ്തനായ റഹീമിന് ഈ പദവി ലഭിക്കുന്നതില്‍ മന്ത്രി മുഹമ്മദ് റിയാസിന്റെ ശക്തമായ പിന്തുണ നിര്‍ണ്ണായകമായതായാണ് സൂചന. പാര്‍ട്ടിയിലെ യുവനിരയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്ന മുഖ്യമന്ത്രിയുടെയും റിയാസിന്റെയും താല്പര്യമാണ് റഹീമിനെ ജില്ലാ നേതൃത്വത്തിന്റെ തലപ്പത്തെത്തിച്ചത്. തിരുവനന്തപുരം പാര്‍ട്ടിയിലെ വിഭാഗീയത അവസാനിപ്പിക്കാനും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ വലിയ മുന്നേറ്റമുണ്ടാക്കാനുമാണ് യുവരക്തത്തെ പരീക്ഷിക്കാന്‍ നേതൃത്വം തീരുമാനിച്ചത്. വി.എസ്. സുനില്‍കുമാറിന്റെ പേര് ചര്‍ച്ചകളില്‍ ഉണ്ടായിരുന്നെങ്കിലും പിണറായി വിജയന്റെയും മുഹമ്മദ് റിയാസിന്റെയും ഉറച്ച നിലപാട് റഹീമിന് തുണയായി. ഈ തീരുമാനത്തോടെ എ.എ. റഹീം വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് ഉറപ്പായിട്ടുണ്ട്. ജില്ലയിലെ പാര്‍ട്ടി സംവിധാനത്തെ പിണറായി വിജയന്റെയും സര്‍ക്കാരിന്റെയും നയങ്ങളോട് ചേര്‍ത്തുനിര്‍ത്തുക എന്ന വലിയ ഉത്തരവാദിത്തമാണ് ഇനി റഹീമിനുള്ളത്. മുഹമ്മദ് റിയാസ്-എ.എ. റഹീം സഖ്യം പാര്‍ട്ടിയുടെ ഭാവി നേതൃത്വത്തിലേക്ക് ഉയരുന്നതിന്റെ വ്യക്തമായ സൂചനയായാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഇതിനെ കാണുന്നത്.

LATEST NEWS

പതിനാറുകാരിയെ പലതവണ പീഡിപ്പിച്ചതിന് ഡി എൻ എ ഫലം വന്ന കേസിൽ പ്രതിക്ക് അമ്പത് വർഷം കഠിന തടവിനും മുപ്പതിനായിരം രൂപ പിഴക്കും ശിക്ഷിച്ചു
പനച്ചമൂട് ഷാജഹാന് ജി.കെ. പിള്ള അവാർഡ്.
കെ എസ് ആർ ടി സി യിൽ വൻ മുന്നേറ്റം എന്ന് മന്ത്രി ഗണേഷ്
പിണറായി തുണച്ചു: എ.എ റഹിം സി.പിഎം . തിരു: ജില്ലാ സെക്രട്ടറി .
© 2026 Seemedia News | privacy policy