+91 9895 915 569
Email

മൂവാറ്റുപുഴ നഗരസഭ തെരഞ്ഞെടുപ്പിൽ നാമനിർദേശക പത്രികയിൽ വിദ്യാഭ്യാസ യോഗ്യത വ്യാജമായി ചേർത്തുവെന്ന പരാതി

24/02/2026


Reporter: Nelson Muvattupuzha മൂവാറ്റുപുഴ നഗരസഭ ചെയർപഴ്സൺ ജോയ്സ് മേരി ആന്റണി രാജി വയ്ക്കണമെന്ന ആവശ്യപ്പെട്ട് എൽഡിഎഫ് മൂവാറ്റുപുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 26ന് രാവിലെ 10 ന് നഗരസഭ ഓഫീസിന് മുന്നിലേയ്ക്ക് മാർച്ച് സംഘടിപ്പിയ്ക്കുമെന്ന് എൽഡിഎഫ് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. നാമനിർദ്ദേശപത്രിയിൽ ഉയർന്ന വിദ്യാഭ്യാസ യോഗ്യത വ്യാജമായി ചേർത്ത ജോയ്സ് മേരി ആന്റണിയെ അയോഗ്യയാക്കണമെന്ന് ആവശ്യപ്പെട്ട് 24-ാം വാർഡിലെ വോട്ടർ നൽകിയ ഹർജി മൂവാറ്റുപുഴ മുൻസിഫ് കോടതി ഫയലിൽ സ്വീകരിച്ചതാണ്. കോടതി അയച്ച നോട്ടീസ് ചെയർപേഴ്സൺ കൈപ്പറ്റിയില്ല. 1994 ലെ കേരള മുനിസിപ്പൽ ആക്ടിലെ സെക്ഷൻ 108 ലെ സബ്‌സുകൾ (ഒന്ന് എ) പ്രകാരം നിർദ്ദേശപ്രത്രികയിലെ ഫോറം നമ്പർ രണ്ട് എ യിൽ നൽകിയ വിവരങ്ങൾ വ്യാജമാണന്നും അതിനാൽ കേരള മുനിസിപ്പാലിറ്റി ആക്ടിലെ സെക്ഷൻ 178 (1) (സിഎ) പ്രകാരം തിരഞ്ഞെടുപ്പ് അസാധുവാണെന്ന് ഹർജിയിൽ പറയുന്നു.മുനിസിപ്പൽ ആക്ടിന്റെ സെക്ഷൻ 164 പ്രകാരം ജോയ്സ് മേരി ആന്റണിയെ അയോഗ്യയാക്കണമെന്ന ആവശ്യപ്പെടുന്നു. നിലവിൽ ജോയ്സ് മേരി ആന്റണി ചെയർപേഴ്സണായി തുടരുന്നത് ജനാധിപത്യത്തെ വെല്ലുവിളിക്കുന്നതാണ്. പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ള ജോയ്സ് മേരി വാഴക്കുളത്തെ സ്വകാര്യ സ്കൂളിൽ ജോലി നേടി. 2020ലെ നഗരസഭാ തെരഞ്ഞെടുപ്പിൽ നാമനിർദ്ദേശപത്രിയിൽ ബി എ പഠിയ്ക്കുന്നതായി ചേർത്തു. 2025ലെ തെരഞ്ഞെടുപ്പിൽ നാമ നിർദ്ദേശ പത്രികയിൽ ചേർത്തത് 2020ൽ അരുണോദയം യൂണിവേഴ്സിറ്റിയിൽ നിന്ന് ബിബിഎ നേടിയെന്നാണ്. യുജിസി മാനദണ്ഡപ്രകാരം 2023 വരെ ഒരു സമയം രണ്ട് ബിരുദ പഠനം സാധ്യമല്ല. ഇത് മറച്ച് വച്ചാണ് ഉയർന്ന വിദ്യാഭ്യാസ യോഗ്യത നാമനിർദേശ പത്രികയിൽ വ്യാജമായി ചേർത്തത്. ഇതിനെതിരെ ആക്ഷേപവും പരാതിയും ഉയർന്നപ്പോൾ പരാതിക്കാർക്കെതിരെ നിയമനടപടിക്ക് പോകുമെന്ന ജോയ്സ് മേരി ആന്റണിയുടെ വെല്ലുവിളി എൽഡിഎഫ് നേതാക്കൾ സ്വാഗതം ചെയ്തു. ജോയ്സ് മേരി തന്റെ വിദ്യാഭ്യാസ യോഗ്യത തെളിയിക്കണമെന്നും അല്ലെങ്കിൽ പൊതുസമൂഹത്തോട് മാപ്പ് പറഞ്ഞ് സ്ഥാനം രാജിവയ്ക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. സെലിബ്രിറ്റി ആകാൻ വേണ്ടിയുള്ള ഇടപെടലാണ് നഗരസഭ ചെയർപേഴ്സൺ എന്ന നിലയിൽ ജോയ്സ് മേരി ആന്റണി നടത്തുന്നത്. ജനങ്ങൾക്ക് നഗരസഭ ചെയർപേഴ്സനെ വിളിക്കാനും കാണുന്നതി . പ്രത്യേക സമയം അനുവദിച്ചത് ഇതിന്റെ ഭാഗമാണ്. നഗരവികസനത്തിന്റെ പേരിൽ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് പ്രമുഖരെ വിളിച്ചുകൂട്ടി ചർച്ച നടത്തുന്നത്. മൂവാറ്റുപുഴ ജനറൽ ആശുപത്രിയുടെ വികസനത്തിനായി യുഡിഎഫിന്റെ നഗരസഭ കൗൺസിൽ ഒന്നും ചെയ്യാതെ ആശുപത്രിയിൽ പരിശോധന നടത്താൻ ഇറങ്ങിയത് ജനങ്ങളെ കബളിപ്പിയ്ക്കാനാണ്. മൂവാറ്റുപുഴയിൽ മയക്കുമരുന്ന് വില്പന സംഘങ്ങൾ വർദ്ധിച്ചു വെന്ന് മാത്യു കുഴൽനാടൻ എംഎൽ എ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിക്കുമ്പോൾ മയക്കുമരുന്ന് കേസിൽ പ്രതികളായ കോൺഗ്രസ് യുഡിഎഫ് നേതാക്കളേയും പ്രവർത്തകരേയും തള്ളിപ്പറയണം. എല്ലാ ജില്ലയിലും സംസ്ഥാന സർക്കാർ സഹായത്താൽ ഒരു സ്റ്റേഡിയം വീതം പൂർത്തിയായപ്പോൾ എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ മുനിസിപ്പൽ സ്റ്റേഡിയം നിർമ്മാണം തുടങ്ങാൻ രണ്ട് വർഷം വൈകിപ്പിച്ചതിന് കാരണം കുഴൽനാടനാണ്. മൂവാറ്റുപുഴയിലെ ഐഎഎസ് അക്കാദമി പരിശീലന കേന്ദ്രം അടച്ചുപൂട്ടി. കിഫ്ബി യ്ക്ക് എതിരായി നിന്ന് കുഴൽനാടൻ മൂവാറ്റുപുഴ മണ്ഡലത്തിൽ ഒരു പുതിയ പദ്ധതി പോലും തുടങ്ങിയില്ല. മുറിക്കല്ല് ബൈപ്പാസ് റോഡിന് ആവശ്യമായ ഇടപെടൽ നടത്തിയില്ല. മൂവാറ്റുപുഴ നഗരസഭാ ശ്മശാനത്തിന്റെ ശോച്യാവസ്ഥ പരിഹരിക്കാൻ എംഎൽഎ തുക അനുവദിച്ചില്ല. ജനങ്ങളുടെ ക്ഷേമപ്രവർത്തനങ്ങൾക്കും വികസന പദ്ധതികൾക്കും വേണ്ടി ആവശ്യമായ ഇടപെടൽ നടത്താൻ കുഴൽനാടന് കഴിഞ്ഞിട്ടില്ലെന്ന് നേതാക്കൾ പറഞ്ഞു.സിപിഐ എം ഏരിയ സെക്രട്ടറി അനീഷ് എം മാത്യു, സിപിഐ മണ്ഡലം സെക്രട്ടറി ജോളി പൊട്ടയ്ക്കൽ കേരള കോൺഗ്രസ് എം നിയോജകമണ്ഡലം പ്രസിഡന്റ് ഷൈൻ ജേക്കബ്, സിപിഐഎം മുൻസിപ്പൽ നോർത്ത് ലോക്കൽ സെക്രട്ടറി കെജി അനിൽകുമാർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു

LATEST NEWS

പതിനാറുകാരിയെ പലതവണ പീഡിപ്പിച്ചതിന് ഡി എൻ എ ഫലം വന്ന കേസിൽ പ്രതിക്ക് അമ്പത് വർഷം കഠിന തടവിനും മുപ്പതിനായിരം രൂപ പിഴക്കും ശിക്ഷിച്ചു
പനച്ചമൂട് ഷാജഹാന് ജി.കെ. പിള്ള അവാർഡ്.
കെ എസ് ആർ ടി സി യിൽ വൻ മുന്നേറ്റം എന്ന് മന്ത്രി ഗണേഷ്
പിണറായി തുണച്ചു: എ.എ റഹിം സി.പിഎം . തിരു: ജില്ലാ സെക്രട്ടറി .
© 2026 Seemedia News | privacy policy