+91 9895 915 569
Email

മതമൈത്രിയുടെ സന്ദേശവുമായി പാളയം ഇമാം

28.2.2026


പൊങ്കാല ക്കെത്തുന്നവരെ സ്വീകരിക്കൽ - പാളയം ഇമാമിന്റെ പ്രസംഗം വൈറലാകുന്നു. * അബൂബക്കർ .എ ( ബ്യൂറോ ചീഫ്) ആറ്റുകാൽ പൊങ്കാല മഹോത്സവം വന്നെത്തിയിരിക്കുകയാണ്! ഈ വലിയ ഉത്സവത്തിന് എത്തുന്ന ഭക്തലക്ഷങ്ങളെ സ്വീകരിക്കാൻ ജാതിമതഭേദമന്യേ എല്ലാവരും ഒന്നിക്കണമെന്ന പാളയം ഇമാം സുഹൈബ് മൗലവിയുടെ വാക്കുകൾ ശരിക്കും ഹൃദയം തൊടുന്നതാണ്. റമദാൻ നോമ്പ് കാലമായതിനാൽ നമ്മുടെ വീടുകളിൽ പകൽ സമയം ഭക്ഷണവും വെള്ളവും ഉണ്ടാവില്ലല്ലോ, എന്നാൽ പൊങ്കാല ഇടാൻ ദൂരദേശങ്ങളിൽ നിന്നും വെയിലത്ത് എത്തുന്ന അമ്മമാർക്കും സഹോദരിമാർക്കും വേണ്ടി ദാഹജലവും ലഘുഭക്ഷണവും കരുതാൻ അദ്ദേഹം വെള്ളിയാഴ്ചയിലെ ഖുത്തുബ പ്രസംഗത്തിൽ പ്രത്യേകം ഓർമ്മിപ്പിച്ചു. പള്ളികളുടെ വാതിലുകൾ അവർക്കായി തുറന്നിടണമെന്നും, വിശ്രമിക്കാനും ശുചിമുറി സൗകര്യങ്ങൾ ഉപയോഗിക്കാനും സൗകര്യം ഒരുക്കണമെന്നും അദ്ദേഹം പള്ളിക്കമ്മിറ്റികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. മനുഷ്യത്വം ഒന്നാണെന്ന് കാണിച്ചുതരുന്ന ഈ മാതൃക എല്ലാവരിലേക്കും എത്തട്ടെയെന്നും നൂറു കണക്കിനു പേർ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.

LATEST NEWS

പതിനാറുകാരിയെ പലതവണ പീഡിപ്പിച്ചതിന് ഡി എൻ എ ഫലം വന്ന കേസിൽ പ്രതിക്ക് അമ്പത് വർഷം കഠിന തടവിനും മുപ്പതിനായിരം രൂപ പിഴക്കും ശിക്ഷിച്ചു
പനച്ചമൂട് ഷാജഹാന് ജി.കെ. പിള്ള അവാർഡ്.
കെ എസ് ആർ ടി സി യിൽ വൻ മുന്നേറ്റം എന്ന് മന്ത്രി ഗണേഷ്
പിണറായി തുണച്ചു: എ.എ റഹിം സി.പിഎം . തിരു: ജില്ലാ സെക്രട്ടറി .
© 2026 Seemedia News | privacy policy