+91 9895 915 569
Email

സിനിമ

വവ്വാൽ ക്യാരക്ടർ പോസ്റ്റർ

24/02/2026

അഭിനയിച്ച എല്ലാ കഥാപാത്രങ്ങളും വളരെ മികച്ചതാക്കുക എന്നത് തികച്ചും ബൃഹത്തായ ചുമതല, സുധി കോപ്പ എന്ന അഭിനേതാവ് അത് കൃത്യമായി എപ്പോഴും ചെയ്യുന്നൂ എന്നത് അദ്ദേഹത്തിന്റെ അർപ്പണബോധം തന്നെയാണ് തെളിവാക്കുന്നത് . വവ്വാൽ സിനിമയിലെ രഘു എന്ന ക്യാരക്റ്റർ വളരെ ആഴമുള്ള കഥാപാത്രമാണ്. സുധിയുടെ ഡബ്ബിങ് പൂർത്തിയാക്കിയശേഷമാണ് വാസുവിന്റെ ക്യാരക്റ്റർ പോസ്റ്റർ പുറത്തു വിടുന്നത്. വവ്വാലിന്റെ ഇതുവരെയുള്ള ഓരോ അപ്ഡേഷനും പോലെത്തന്നെ വളരെ മികച്ചതാണ് ഈ ആഴ്ച്ചയിലെ അപ്ഡേഷനും. ചിത്രം ഉടൻ തീയേറ്ററുകളിലെത്തും. ഷഹ്‌മോൻ ബി പറേലിൽ കഥയും തിരക്കഥയും നിർവ്വഹിച്ചു സംവിധാനം ചെയ്യുന്ന പോയട്രിക്കൽ ആക്ഷൻ ത്രില്ലെർ ചിത്രമാണ് വവ്വാൽ. മകരന്ദ് ദേശ് പാണ്ഡേ, അഭിമന്യു സിങ്, മുത്തുകുമാർ , ലെവിൻ സൈമൺ ജോസഫ് എന്നിവർ ലീഡ് റോൾ ചെയ്യുന്നൂ. ലക്ഷ്മി ചപോർക്കർ നായികയാകുന്ന ചിത്രത്തിൽ, മണികണ്ഠൻ ആചാരി, സുധി കോപ്പ, പ്രവീൺ ടി ജെ, മെറിൻ ജോസ്, മൻരാജ്, ഗോകുലൻ, ജോജി കെ ജോൺ, ശ്രീജിത്ത് രവി, ജയശങ്കർ കരിമുട്ടം, ദിനേശ് ആലപ്പി, ഷഫീഖ്, തുടങ്ങി മുപ്പതിൽ പരം താരങ്ങൾ അണിനിരക്കുന്ന പോയട്രിക്കൽ ആക്ഷൻ ത്രില്ലെർ ബിഗ് ബഡ്ജറ്റ് സിനിമയാണിത് ഓൺഡിമാൻഡ്‌സിന്റെ ബാനറിൽ ഷാമോൻ പി ബി നിർമിക്കുന്ന ചിത്രത്തിന്റെ കോ പ്രൊഡ്യൂസർ സുരീന്ദർ യാദവാണ്. ഛായാ​ഗ്രഹണം-മനോജ് എം ജെ, പ്രൊഡക്ഷൻ ഡിസൈനർ-ജോസഫ് നെല്ലിക്കൽ, എഡിറ്റർ-ഫാസിൽ പി ഷഹ്‌മോൻ, സം​ഗീതം- ജോൺസൺ പീറ്റർ, ഗാനരചന-പി ബി എസ്, സുധാംശു, റീ റെക്കോർഡിങ് മിക്സർ - ഫസൽ എ ബക്കർ, പ്രൊഡക്ഷൻ കൺട്രോളർ-അനിൽ മാത്യു, മേക്കപ്പ്-സന്തോഷ് വെൺപകൽ, കോസ്റ്റ്യും ഡിസൈനർ - ഭക്തൻ മങ്ങാട്, ഫയർ ആൻഡ് ഗൺ: ഗൺ രാജേന്ദ്രൻ, കോറിയോഗ്രാഫി - അഭിലാഷ് കൊച്ചി, കളറിസ്റ്റ് - ലിജു പ്രഭാകർ, സംഘട്ടനം - നോക്കൗട്ട് നന്ദ, ചീഫ് അസോസിയേറ്റ് - ആഷിഖ് ദിൽജിത്ത്, പി ആർ ഒ - എ എസ് ദിനേശ്, സതീഷ് എരിയാളത്ത്, ഗുണ, സ്റ്റിൽസ്- രാഹുൽ തങ്കച്ചൻ, ഡിജിറ്റൽ മാർക്കറ്റിം​ഗ്- ഒപ്പറ, ഹോട്ട് ആന്റ് സോർ, ഡിസൈൻ - കോളിൻസ് ലിയോഫിൽ.

മോഹൻലാൽ ചിത്രം ദൃശ്യം 3 യുടെ റിലീസ് തീയതി 2026 ഏപ്രിൽ 2-ന്

15-1-2026

സിനിമാ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം ദൃശ്യം 3 യുടെ റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചു; 2026 ഏപ്രിൽ 2-ന് ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ എത്തും. "വർഷങ്ങൾ കടന്നുപോയി, ഭൂതകാലം കടന്നുപോയിട്ടില്ല" എന്ന അടിക്കുറിപ്പോടെ മോഹൻലാൽ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ഈ വിവരം പങ്കുവെച്ചത്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ഈ ചിത്രം, റിലീസിന് മുൻപ് തന്നെ പ്രീ-ബിസിനസ് ഡീലുകളിലൂടെ മലയാള സിനിമയിലെ ഏറ്റവും വലിയ പണംവാരി ചിത്രമെന്ന റെക്കോർഡ് നേടിക്കഴിഞ്ഞതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ജോർജുകുട്ടിയും കുടുംബവും നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും വെള്ളിത്തിരയിൽ എത്തുമ്പോൾ, പനോരമ സ്റ്റുഡിയോസാണ് ചിത്രത്തിന്റെ ആഗോള വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്.

യുവ തിരക്കഥാകൃത്ത് പ്രഫുൽ സുരേഷ് (39) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു.

15-1-2026

നല്ല നിലാവുള്ള രാത്രി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ യുവ തിരക്കഥാകൃത്ത് പ്രഫുൽ സുരേഷ് (39) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. വയനാട് പഴയ വൈത്തിരി സ്വദേശിയായ അദ്ദേഹം കോഴിക്കോട് കിർതാഡ്‌സിലെ ജീവനക്കാരനായിരുന്നു. പുതിയ രണ്ട് സിനിമകളുടെ തിരക്കഥ പൂർത്തിയാക്കി പ്രോജക്റ്റുകൾ ആരംഭിക്കാനിരിക്കെയാണ് അന്ത്യം സംഭവിച്ചത്; പരേതനായ ഡി. സുരേഷിന്റെയും സുശീലയുടെയും മകനായ പ്രഫുലിന്റെ ഭാര്യ അനുരൂപ കോഴിക്കോട് കക്കാട് ജി.എൽ.പി.എസ് അധ്യാപികയാണ്.

ലൈഫ്‌സ്റ്റൈൽ

ഉയർന്ന രക്തസമ്മർദ്ദം അഥവാ ബിപി വർദ്ധിക്കുന്നതിന് കാരണം

15-1-2026

ഉയർന്ന രക്തസമ്മർദ്ദം അഥവാ ബിപി വർദ്ധിക്കുന്നതിന് പ്രധാനമായും ആറ് കാരണങ്ങളാണ് ഉള്ളതെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു ഉപ്പും സോഡിയവും അടങ്ങിയ ഭക്ഷണങ്ങളുടെ അമിത ഉപയോഗം, പൂരിത കൊഴുപ്പും ട്രാൻസ്-ഫാറ്റും അടങ്ങിയ വറുത്തതും പൊരിച്ചതുമായ വിഭവങ്ങൾ, വ്യായാമമില്ലായ്മ, അമിതവണ്ണം, കൊളസ്ട്രോൾ വർദ്ധനവ് എന്നിവ ഇതിൽ പ്രധാനമാണ്. പ്രത്യേകിച്ച് ശൈത്യകാലത്ത് ശാരീരിക അധ്വാനം കുറയുന്നതും ഉത്സവ സീസണുകളിൽ നെയ്യും പഞ്ചസാരയും ചേർന്ന മധുരപലഹാരങ്ങൾ കൂടുതൽ കഴിക്കുന്നതും രക്തക്കുഴലുകളിൽ മർദ്ദം കൂടാനും ഹൃദയാഘാതം പോലുള്ള ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കും കാരണമായേക്കാം.

© 2026 Seemedia News | privacy policy