+91 9895 915 569
Email

തിരുവനന്തപുരം ലോ കോളജിലെ രക്തസാക്ഷി സ്തൂപ അനാച്ഛാദനം ഹൈക്കോടതി തടഞ്ഞു

17-1-2026


തിരുവനന്തപുരം ഗവൺമെന്റ് ലോ കോളജിൽ എസ്.എഫ്.ഐ. നിർമ്മിച്ച രക്തസാക്ഷി എ.എം. സക്കീറിന്റെ സ്മരണാർത്ഥമുള്ള സ്തൂപത്തിന്റെ അനാച്ഛാദനം അനധികൃത നിർമ്മാണം ചൂണ്ടിക്കാട്ടി ഹൈക്കോടതി തടഞ്ഞു. കോളജിലെ വനിതാ ഹോസ്റ്റലിന് മുന്നിൽ നിർമ്മിച്ച ഈ സ്തൂപം സി.പി.എം. സംസ്ഥാന സെക്രട്ടറി പങ്കെടുക്കുന്ന ചടങ്ങിൽ ഉദ്ഘാടനം ചെയ്യാനിരിക്കെയാണ്, കെ.എസ്.യു. നേതാവ് അക്ഷയ് കൃഷ്ണൻ സമർപ്പിച്ച ഹർജി പരിഗണിച്ച് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് നിർണ്ണായക ഉത്തരവ് പുറപ്പെടുവിച്ചത്. ക്യാംപസിനുള്ളിലെ അനധികൃതമായ ഒരു നിർമ്മാണവും ഉദ്ഘാടനം ചെയ്യാൻ അനുവദിക്കരുതെന്ന് ജില്ലാ കളക്ടർക്കും പ്രിൻസിപ്പലിനും മ്യൂസിയം പോലീസിനും കർശന നിർദ്ദേശം നൽകിയ കോടതി, കേസ് ഫെബ്രുവരി ആറിലേക്ക് മാറ്റുകയും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും വിദ്യാർത്ഥികൾക്കും നോട്ടീസ് അയക്കാൻ ഉത്തരവിടുകയും ചെയ്തു.

LATEST NEWS

പതിനാറുകാരിയെ പലതവണ പീഡിപ്പിച്ചതിന് ഡി എൻ എ ഫലം വന്ന കേസിൽ പ്രതിക്ക് അമ്പത് വർഷം കഠിന തടവിനും മുപ്പതിനായിരം രൂപ പിഴക്കും ശിക്ഷിച്ചു
പനച്ചമൂട് ഷാജഹാന് ജി.കെ. പിള്ള അവാർഡ്.
കെ എസ് ആർ ടി സി യിൽ വൻ മുന്നേറ്റം എന്ന് മന്ത്രി ഗണേഷ്
പിണറായി തുണച്ചു: എ.എ റഹിം സി.പിഎം . തിരു: ജില്ലാ സെക്രട്ടറി .
© 2026 Seemedia News | privacy policy