
*തിരുവനന്തപുരം പ്രസ് ക്ലബ് അറുപതിന്റെ നിറവിൽ
*വജ്രജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി
തിരുവനന്തപുരം : പ്രസ് ക്ലബിന്റെ വജ്രജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും മാധ്യമ പുരസ്‌കാര സമര്‍പ്പണവും മുഖ്യമന്ത്രി വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്തു.
പ്രസ് ക്ലബ് പ്രസിഡന്റ് എസ് ശ്രീകേഷിന്റെ അധ്യക്ഷതയില്‍ ചേർന്ന സമ്മേളനത്തിൽ വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി, ഗതാഗത മന്ത്രി സി പി ജോണ്‍, തൊഴില്‍ മന്ത്രി ബിന്ദുകൃഷ്ണ, എന്നിവര്‍ പങ്കെടുത്തു
പ്രസ് ക്ലബിലെ നവീകരിച്ച ഡയമണ്ട് ജൂബിലി ഹാളിന്റെ ഉദ്ഘാടനം, ഹെല്‍ത്ത് പ്രിവിലേജ് കാര്‍ഡ് പദ്ധതിയുടെ പ്രഖ്യാപനം, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസത്തിലെ ഓണ്‍ലൈന്‍ ക്ലാസുകളുടെ ഉദ്ഘാടനം തുടങ്ങിയവയും നടന്നു
ഒരു വര്‍ഷം നീളുന്ന വജ്രജൂബിലി ആഘോഷങ്ങളുട ഭാഗമായി അന്താരാഷ്ട്ര മാധ്യമ സമ്മേളനം, ലീഡര്‍ഷിപ്പ് കോണ്‍ക്ലേവ്, ഇന്‍ഡോ അറബ് കോണ്‍ക്ലേവ്, മീഡിയ ഫിലിം ഫെസ്റ്റിവല്‍ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്. വജ്രജൂബിലി സമാപനത്തോടനുബന്ധിച്ച് തൃശൂര്‍ പൂരത്തിന്റെ മാതൃകയില്‍ അനന്തപൂരം എന്ന മെഗാപരിപാടിയും അരങ്ങേറും.