+91 9895 915 569
Email

തീരാവേദനയിലും മകൻ്റെ അവയവ ദാനത്തിലൂടെ എട്ട് മനുഷ്യർക്ക് പുതുജീവൻ നല്കുകയാണ് മരിച്ച രുദ്രേഷിൻ്റെ മാതാപിതാക്കൾ.

03/11/2026


തിരുവനന്തപുരത്ത് തെരുവുനായ കുറുകെച്ചാടി ഉണ്ടായ ബൈക്ക് അപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച കരമന, മേലാറനൂർ സ്വദേശി 17 കാരൻ രുദ്രേഷ് എസ്.ആറിന്റെ അവയവങ്ങളാണ് കുടുംബാംഗങ്ങളുടെ സമ്മതത്തോടെ ദാനം ചെയ്തത്. സുരേഷ് ബി – രമ്യാദേവി ദമ്പതികളുടെ മകനാണ് രുദ്രേഷ്.. ഹൃദയം, വൃക്കകൾ, കരൾ, പാൻക്രിയാസ്, നേത്രപടലങ്ങൾ (കോർണിയ) എന്നിവയാണ് ദാനം ചെയ്യുന്ന അവയവങ്ങൾ. ഹൃദയം തിരുവനന്തപുരം പി.ആർ.എസ് ആശുപത്രിയിൽ നിന്നും പ്രത്യേക ഗ്രീൻ കോറിഡോറും എയർ ആംബുലൻസും (ഹെലികോപ്റ്റർ) വഴി കൊച്ചിയിലെത്തിച്ച്, എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിലുള്ള 43 വയസ്സുകാരന് ഇതിനോടകംതന്നെ വിജയകരമായി മാറ്റിവെച്ചു. ഒരു വൃക്ക തിരുവനന്തപുരം മെഡിക്കൽ കോളേജിനും, രണ്ടാമത്തെ വൃക്ക കിംസ് ആശുപത്രിയിലെ രോഗിക്കും നൽകി. കരളും പാൻക്രിയാസും തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിലുള്ള രോഗികൾക്കായി കൈമാറി. നേത്രപടലങ്ങൾ തിരുവനന്തപുരം സർക്കാർ കണ്ണാശുപത്രിക്ക് കൈമാറി. തിങ്കളാഴ്ച രാത്രി 11 മണിയോടെ കരമന കിള്ളിപ്പാലത്തു വെച്ച് നായ കുറുകെ ചാടിയതിനെ തുടർന്ന് രുദ്രേഷും കൂട്ടുകാരനും സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് അപകടത്തിൽപ്പെടുകയായിരുന്നു. തുടർന്ന് ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സ്ഥിരീകരിക്കപ്പെട്ടു.

LATEST NEWS

തലസ്ഥാനത്തെ പ്രസ് ക്ലബ്ബ് അറുപതിന്റെ നിറവിൽ . വജ്ര ജൂബിലി ആഘോഷത്തിന് തുടക്കം.
പ്രവാസികളുടെ ഹൃദയം കവർന്ന ഈസാക്ക
കേരളത്തിന്റെ വികസനസ്വപ്നങ്ങൾക്ക് കരുത്തേകി വിഴിഞ്ഞത്ത് ആദ്യ ഇറക്കുമതി കണ്ടെയ്നറെത്തി
തീരാവേദനയിലും മകൻ്റെ അവയവ ദാനത്തിലൂടെ എട്ട് മനുഷ്യർക്ക് പുതുജീവൻ നല്കുകയാണ് മരിച്ച രുദ്രേഷിൻ്റെ മാതാപിതാക്കൾ.
© 2026 Seemedia News | privacy policy