+91 9895 915 569
Email

അഴിമതിക്കാരായ ഉദ്യോഗസ്ഥരെ, തിരുവനന്തപുരം നഗരസഭ യിൽ തുടരാൻ അനുവദിക്കില്ലെന്നു മേയർ വി.വി. രാജേഷ്.

, 18/01/2026


കോർപ്പറേഷനിലെ 11 സോണൽ ഓഫീസുകളിലെയും പ്രധാന ഓഫീസിലെയും ജീവനക്കാർ പങ്കെടുത്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം." "രാഷ്ട്രീയരംഗത്തെത്തുന്നതിനു മുൻപ് തനിക്കും ഇത്തരമൊരു അനുഭവം ഉണ്ടായിട്ടുണ്ട്. കോർപ്പറേഷനിൽ കെട്ടിടനികുതിയുമായി ബന്ധപ്പെട്ട ആവശ്യത്തിന് എത്തിയപ്പോൾ അവിടത്തെ ഉദ്യോഗസ്ഥൻ തന്നോട് കൈക്കൂലി ആവശ്യപ്പെട്ടുവെന്നും മേയർ പറഞ്ഞു. പിന്നെ പലപ്പോഴായി കോർപ്പറേഷനിൽ കയറിയിറങ്ങിയിട്ടും കാര്യം നടന്നില്ലെന്നും നാളുകൾക്കുശേഷം ഇതേ കാര്യത്തിനു തന്റെ സുഹൃത്തിൽനിന്നും ഈ ഉദ്യോഗസ്ഥൻ കൈക്കൂലി വീണ്ടും ആവശ്യപ്പെട്ടുവെന്നും അദ്ദേഹം സൂചിപ്പിച്ചു. പല ആവശ്യങ്ങൾക്കായി കോർപ്പറേഷനിൽ എത്തുന്ന ആളുകളോടു സൗമ്യമായി പെരുമാറണം. പ്രവൃത്തിദിനങ്ങളിൽ ജീവനക്കാർ സമയം കൃത്യമായി പാലിക്കണം. ജോലിസമയത്ത് രാഷ്ട്രീയപ്രവർത്തനം അനുവദിക്കില്ല. അനാവശ്യമായി ഫയലുകൾ താമസിപ്പിക്കുന്നതും തടയിടുമെന്നും രാഷ്ട്രീയപ്പാർട്ടികൾ അവരുടെ പരിപാടികൾക്കായി നഗരത്തിൽ സ്ഥാപിക്കുന്ന ഫ്ളക്‌സുകൾ പരിപാടി കഴിയുമ്പോൾ എടുത്തുമാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡെപ്യൂട്ടി മേയർ ജി.എസ്. ആശാനാഥ് അധ്യക്ഷയായി. സ്ഥിരംസമിതി അധ്യക്ഷന്മാരായ കരമന അജിത്ത്, എം.ആർ.ഗോപൻ, വി.സത്യവതി, ജി.എസ്.മഞ്ജു, ചെമ്പഴന്തി ഉദയൻ, എം.രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.

LATEST NEWS

പതിനാറുകാരിയെ പലതവണ പീഡിപ്പിച്ചതിന് ഡി എൻ എ ഫലം വന്ന കേസിൽ പ്രതിക്ക് അമ്പത് വർഷം കഠിന തടവിനും മുപ്പതിനായിരം രൂപ പിഴക്കും ശിക്ഷിച്ചു
പനച്ചമൂട് ഷാജഹാന് ജി.കെ. പിള്ള അവാർഡ്.
കെ എസ് ആർ ടി സി യിൽ വൻ മുന്നേറ്റം എന്ന് മന്ത്രി ഗണേഷ്
പിണറായി തുണച്ചു: എ.എ റഹിം സി.പിഎം . തിരു: ജില്ലാ സെക്രട്ടറി .
© 2026 Seemedia News | privacy policy