+91 9895 915 569
Email

ശാന്തിഗിരിയില്‍ പൂജിതപീഠം സമര്‍പ്പണം സാംസ്കാരിക സമ്മേളനംസന്ന്യാസജീവിതത്തില്‍ കാല്‍നൂറ്റാണ്ട് പൂര്‍ത്തിയാക്കിയ സ്വാമി ഗുരുരത്നം ജ്ഞാന തപസ്വിക്ക് അഭിനന്ദനവുമായി പ്രമുഖര്‍

22/02/2026


പോത്തൻകോട്: ഗുരുശിഷ്യപാരസ്പര്യത്തിന്റെ ധന്യസ്മരണകള്‍ ഉണര്‍ത്തി പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തില്‍ പൂജിതപീഠം സമര്‍പ്പണം ആഘോഷം നടന്നു. ഉച്ചയ്ക്ക് രണ്ടിന് നടന്ന സാംസ്കാരിക സമ്മേളനം ഡി.കെ.മുരളി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ആത്മീയത എന്നത് മതഭിത്തികള്‍ ഉയര്‍ത്തുന്നതല്ല, മനുഷ്യനെ തമ്മില്‍ ബന്ധിപ്പിക്കുന്നതാണ്. മതാതീതമായ ഒരു ആത്മീയതയുടെ ഉറവിടം എന്ന നിലയില്‍‍ മനുഷ്യ സ്നേഹത്തെ ഉയര്‍ത്തിപ്പിടിക്കുന്ന ഒരു ആശ്രമമായി കാണുമ്പോഴാണ് പൊതുപ്രവര്‍ത്തകര്‍ക്ക് ശാന്തിഗിരിയോട് ഐക്യപ്പെടാന്‍ കഴിയുന്നത്. ആ രീതിയില്‍ പൊതുസമൂഹത്തിന് ആശ്രമത്തെ പരിചയപ്പെടുത്തിയത് സന്ന്യാസജീവിതത്തില്‍ കാല്‍നൂറ്റാണ്ട് പൂര്‍ത്തിയാക്കുന്ന സ്വാമി ഗുരുരത്നം ജ്ഞാന തപസ്വിയാണെന്ന് എം.എല്‍.എ പറഞ്ഞു. ചടങ്ങില്‍ കേരള ആരോഗ്യസര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മേല്‍ മുഖ്യപ്രഭാഷണം നടത്തി. ദൈവത്തെ കാണാന്‍ ആഗ്രഹിക്കുന്നവര്‍ സഹജീവികളുടെ കണ്ണീരൊപ്പിയാല്‍ മതിയെന്ന് ശ്രീകരുണാകരഗുരു നമ്മെ പഠിപ്പിച്ചു. ഗുരുവെന്ന മഹാസാഗരത്തെ ഓര്‍ക്കാനും ആ ആശയത്തെ മനസ്സിലാക്കാനും കഴിഞ്ഞാല്‍ ലോകത്ത് യുദ്ധത്തിന്റെയും അശാന്തിയുടെയും ഭീതിമാറി സ്നേഹത്തിന്റെയും ശാന്തിയുടെയും സന്ദേശം പടരുമെന്ന് അദ്ധേഹം പറഞ്ഞു. ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി അധ്യക്ഷത വഹിച്ച ചടങ്ങില്‍ തിരുവനന്തപുരം നഗരസഭ മേയര്‍ വി.വി.രാജേഷിനെ ആദരിച്ചു. രാഷ്ട്രീയത്തില്‍ നിന്നും ഭരണനേതൃത്വത്തിലേക്ക് വരുമ്പോള്‍ ഗുരുരത്നം സ്വാമിയെപ്പോലെയുളളവരുടെ വാക്കുകള്‍ പ്രചോദനമായി മാറാറുണ്ട്. വ്യത്യസ്തതകള്‍ക്കിടയിലും നന്മക്കുവേണ്ടി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാനുളള പാഠമാണ് ശാന്തിഗിരിയില്‍ നിന്നും താന്‍ പഠിക്കുന്നതെന്നും മേയര്‍ പറഞ്ഞു. വൈസ് പ്രസിഡന്റ് സ്വാമി നിർമ്മോഹാത്മ ജ്ഞാന തപസ്വി, മാര്‍ത്തോമ സഭ തിരുവനന്തപുരം-കൊല്ലം ഭദ്രാസനാധിപന്‍ ബിഷപ്പ് ഡോ.ഐസക് മാര്‍ ഫിലിക്സിനോസ് എന്നിവര്‍ ചടങ്ങില്‍ മഹനീയ സാന്നിദ്ധ്യമായി. പോത്തൻകോട് വൈസ് പ്രസിഡന്റ് ആർ. അനിൽ, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി.വി. രാജേഷ്, ദീപ അനില്‍, ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്, ബി.ജെ.പി തിരുവനന്തപുരം നോർത്ത് പ്രസിഡന്റ് എസ്.ആർ. റെജികുമാർ, വാമനപുരം ബ്ലോക്ക് പഞ്ചായത്ത് അംഗം ഐ.പി. ബിന്ദുപിള്ള, പോത്തൻകോട് മുസ്ലിം ജമാഅത്ത് ചീഫ് ഇമാം ഫാഹിസ് സല്‍മാന്‍ നൂരി അല്‍ഖാസിമി, ശാന്തിഗിരി ആശ്രമം കമ്മ്യൂണിക്കേഷന്‍സ് അഡ്വൈസര്‍ സബീര്‍ തിരുമല, കോലിയക്കോട് മഹീന്ദ്രൻ, നസീജ ബീവി എസ്., ശാന്തിഗിരി ഫൗണ്ടേഷൻ സി.ഇ.ഒ പി. സുദീപ്, ഒ.വി.വിജയന്‍ ഫൌണ്ടേഷന്‍ സെക്രട്ടറി എം. ചന്ദ്രപ്രകാശ്, ബി. ഉഷ, ബിനു. പി.എസ്, ആർ. രഞ്ജിത് കുമാർ, കുതിരകുളം ജയൻ, എ.എം. റാഫി, കിരൺദാസ് കെ., ആർ. സഹീറത്ത് ബീവി, പൂലന്തറ ടി. മണികണ്ഠൻ, പി.കെ. മാധവന്‍, റ്റി.എം ശ്രീലേഖ , എസ്. എം. സല്‍പ്രിയന്‍, ജയലക്ഷ്മി കെ.എസ് എന്നിവർ സംസാരിച്ചു. സന്ന്യാസജീവിതത്തില്‍ കാല്‍നൂറ്റാണ്ട് പൂര്‍ത്തിയാക്കിയ സ്വാമി ഗുരുരത്നം ജ്ഞാന തപസ്വിയെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയ പ്രമുഖരും വിവിധ രാഷ്ട്രീയ സാമൂഹിക ആത്മീയ സംഘടനകളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിയ ഗുരുഭക്തരും അഭിനന്ദിച്ചു. ഫോട്ടോ ക്യാപ്ഷൻ: പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ പൂജിതപീഠ സമർപ്പണം ആഘോഷങ്ങളുടെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനം ഡി.കെ. മുരളി എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.

LATEST NEWS

പതിനാറുകാരിയെ പലതവണ പീഡിപ്പിച്ചതിന് ഡി എൻ എ ഫലം വന്ന കേസിൽ പ്രതിക്ക് അമ്പത് വർഷം കഠിന തടവിനും മുപ്പതിനായിരം രൂപ പിഴക്കും ശിക്ഷിച്ചു
പനച്ചമൂട് ഷാജഹാന് ജി.കെ. പിള്ള അവാർഡ്.
കെ എസ് ആർ ടി സി യിൽ വൻ മുന്നേറ്റം എന്ന് മന്ത്രി ഗണേഷ്
പിണറായി തുണച്ചു: എ.എ റഹിം സി.പിഎം . തിരു: ജില്ലാ സെക്രട്ടറി .
© 2026 Seemedia News | privacy policy