
കഴക്കൂട്ടം:
ചേങ്കോട്ടുകോണം തുണ്ടത്തിൽ ട്രിവാൻഡ്രം സ്കോട്ടിഷ് സ്കൂളിൽ വൻ തീപിടുത്തം.
മൂന്നു സ്കൂൾ ബസ് പൂർണമായും കത്തി നശിച്ചു. ഒരു ബസ് ഭാഗികമായും കത്തി.സ്കൂൾ ഗ്രൗണ്ടിൽ പാർക്ക് ചെയ്തിരുന്ന ബസ്സുകൾക്കാണ് തീപിടുത്തം ഉണ്ടായത്
പുലർച്ചെ 2.45 ഓടുകൂടിയാണ് തീപിടുത്തം ഉണ്ടായത്
സ്കൂളിൽ ഒരു സെക്യൂരിറ്റി മാത്രമേ ഉണ്ടായിരുന്നുള്ളൂ
തീആളിക്കത്തുന്നത് കണ്ട് തൊട്ടടുത്ത അയൽവാസികളാണ് ഫയർഫോഴ്‌സിനെ വിവരമറിയിച്ചത്
കഴക്കൂട്ടം, ചാക്ക എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്സ് സംഘം എത്തിയാണ് തിയണച്ചത്.
രണ്ട് വലിയ ബസുകളും ഒരു മിനി ബസ്സും പൂർണമായും കത്തി നശിച്ചു.
ഒരു വലിയ ബസ് ഭാഗികമായും കത്തി.തീ പൂർണ്ണമായും അണക്കാൻ കഴിഞ്ഞത് വലിയ അപകടം ഒഴിവാക്കി
എങ്ങനെയാണ് തീപിടുത്തം ഉണ്ടായതെന്ന് ഉള്ളത് വ്യക്തമല്ല
സ്കൂളിലെ സിസി ക്യാമറ ദൃശ്യങ്ങളും മറ്റും പരിശോധിച്ചാൽ മാത്രമേ കൂടുതൽ വ്യക്തമാവുകയുള്ളൂ എന്ന് കഴക്കൂട്ടം പോലീസ് പറഞ്ഞു