+91 9895 915 569
Email

പാപ്പനംകോട് വച്ചു കെ. എസ്. ആർ. ടി. സി ബസ്സ് സ്കൂട്ടർ ൽ തട്ടി ഉണ്ടായ വാഹന അപകടത്തിൽ പുറകിൽ സഞ്ചരിച്ച സ്ത്രിയ്ക്കു ദാരുണ അന്ത്യം.

23/02/2026


കാലടിയിൽ ടെക്സ്റ്റയിൽ ഷോപ്പ് നടത്തുന്ന "ഈസി വാക്ക് എന്ന സ്ഥാപനത്തിന്റെ ഉടമ കരമന എസ്‌ എം ആർ വി സ്കൂളിന് സമീപം, ശിവശക്തി നഗറിൽ "ദേവികൃപ"യിൽ ബിജി, (53) പാപ്പനംകോട് വച്ചു ഉണ്ടായ വാഹന അപകടത്തിൽ ദാരുണ അന്ത്യം. . ആറ്റുകാൽ പൊങ്കാലയ്ക്ക് സാരീ എടുക്കാൻ ബാലരാമപുരം കൈത്തറിയിൽ പോയി സാരീ വാങ്ങി മടങ്ങി വരുമ്പോൾ കെ എസ്‌ ആർ ടി സി ബസ് ബിജി യുടെ സ്കൂട്ടർ ഓവർടെക് ചെയ്തു , സ്കൂട്ടറിൽ തട്ടി ആയിരുന്നു അപകടം. സ്കൂട്ടറിന്റെ പുറകിൽ ഇരുന്നു യാത്ര ചെയ്യുക ആയിരുന്നു ബിജി. സ്കൂട്ടർ ഓടിച്ചിരുന്ന അയൽവാസിയും, സുഹൃത്തുമായ രാജി യ്ക്കു നിസാര പരിക്കുകൾ പറ്റി. ഉടനെ തന്നെ പി ആർ എസ്‌ ആശുപത്രിയിൽ എത്തിച്ചെങ്കിലും, ബിജിയെ രക്ഷിക്കാൻ സാധിച്ചില്ല. ഭർത്താവ് ബിജു നാരായണൻ വിദേശത്താണ്, മകൻ ദേവ ദേവൻ യൂ കെ യിൽ വിദ്യാർത്ഥി.. മകൾ കല്യാണി അമ്പലത്തറ നാഷണൽ കോളേജിൽ ബി ബി എ വിദ്യാർത്ഥിനിയാണ്. കരമന ബി ബി എസ്‌ കൺസ്ട്രക്ഷൻ ഉടമ ബിനുവിന്റെ സഹോദരന്റെ ഭാര്യയാണ് മരണപ്പെട്ട ബിജി. സംസ്ക്കാര ചടങ്ങുകൾ ബുധനാഴ്ച തൈക്കാട് ശാന്തി കവാടത്തിൽ.

LATEST NEWS

പതിനാറുകാരിയെ പലതവണ പീഡിപ്പിച്ചതിന് ഡി എൻ എ ഫലം വന്ന കേസിൽ പ്രതിക്ക് അമ്പത് വർഷം കഠിന തടവിനും മുപ്പതിനായിരം രൂപ പിഴക്കും ശിക്ഷിച്ചു
പനച്ചമൂട് ഷാജഹാന് ജി.കെ. പിള്ള അവാർഡ്.
കെ എസ് ആർ ടി സി യിൽ വൻ മുന്നേറ്റം എന്ന് മന്ത്രി ഗണേഷ്
പിണറായി തുണച്ചു: എ.എ റഹിം സി.പിഎം . തിരു: ജില്ലാ സെക്രട്ടറി .
© 2026 Seemedia News | privacy policy