
വിജ്ഞാന വികസനം തുടരട്ടെ സോദരത്വം പുലരട്ടെ എന്ന മുദ്രാവാക്യമുയർത്തി ധ്വനി പബ്ലിക്ക് ലൈബ്രറി & റീഡിംങ് റൂമിന്റെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക്ക് സദസ്സ് സംഘടിപ്പിച്ചു. മൂവാറ്റുപുഴ ബാർ അസോസിയേഷൻ അംഗം അഡ്വ. ആതിര ഹരിദാസ് സദസ്സിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. മുവാറ്റുപുഴ ഇലാഹിയ ലോ കോളേജ് അദ്ധ്യാപിക അംജദ. എം. സെയ്ദ് മുഖ്യപ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡന്റ് മിനി മോൾ രാജീവ് അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി ഹാളിൽ നടന്ന ചടങ്ങിൽ സെക്രട്ടറി തിലക് രാജ് മൂവാറ്റുപുഴ, മദനമോഹനൻ, കെ. എം. ഉമ്മർ, ഉണ്ണികൃഷ്ണൻ, എം.ടി. രാജീവ്, വി.കെ. ബിജു എന്നിവർ സംസാരിച്ചു.