+91 9895 915 569
Email

കെ - ഇ സൈക്കിൾ ലോഞ്ച് ചെയ്തു

27/02/2026


കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി, ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ്  (കോസ്‌ടെക്) നിർമ്മിച്ച കേരളത്തിന്റെ സ്വന്തം ഇലക്ട്രിക് സൈക്കിളായ കെ - ഇ സൈക്കിളിന്റെ ഔദ്യോഗിക ലോഞ്ച് തിരുവനന്തപുരത്ത് നടന്നു. കോ-ഓപ്പറേറ്റീവ് യൂണിയൻ ചെയർപേഴ്‌സൺ എൻ കോലിയക്കോട് കൃഷ്ണൻ നായർ കെ - ഇ സൈക്കിളിന്റെ ലോഞ്ച് ട്രിവാൻഡ്രം ക്ലബിൽ നടന്ന ചടങ്ങിൽ നിർവഹിച്ചു. തിരുവനന്തപുരം റോട്ടറി ക്ലബിന്റെ സി എസ് ആർ ഫണ്ട് ഉപയോഗിച്ച് സംസ്ഥാനത്തെ തിരഞ്ഞെടുത്ത പത്ത് വിദ്യാർത്ഥിനികൾക്ക് കെ - ഇ സൈക്കിൾ വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനവും നടന്നു. കെ - ഇ സൈക്കിൾ ലോഗോയും ചടങ്ങിൽ പ്രകാശനം ചെയ്തു. കോസ്‌ടെക് ചെയർപേർസൺ പ്രൊഫ. ഇ. കുഞ്ഞിരാമൻ, റോട്ടറി ക്ലബ് തിരുവനന്തപുരം സൗത്ത് പ്രസിഡന്റ് ആന്റണി തോമസ് തുടങ്ങിയവർ പങ്കെടുത്തു. പരിസ്ഥിതി സൗഹൃദ ഗതാഗതത്തിനായുള്ള പുതിയ സാധ്യതകൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് കെ - ഇ സൈക്കിൾ കോസ്‌ടെക് വിപണിയിലെത്തിക്കുന്നത്.

LATEST NEWS

പതിനാറുകാരിയെ പലതവണ പീഡിപ്പിച്ചതിന് ഡി എൻ എ ഫലം വന്ന കേസിൽ പ്രതിക്ക് അമ്പത് വർഷം കഠിന തടവിനും മുപ്പതിനായിരം രൂപ പിഴക്കും ശിക്ഷിച്ചു
പനച്ചമൂട് ഷാജഹാന് ജി.കെ. പിള്ള അവാർഡ്.
കെ എസ് ആർ ടി സി യിൽ വൻ മുന്നേറ്റം എന്ന് മന്ത്രി ഗണേഷ്
പിണറായി തുണച്ചു: എ.എ റഹിം സി.പിഎം . തിരു: ജില്ലാ സെക്രട്ടറി .
© 2026 Seemedia News | privacy policy