
അനുഗ്രഹ ഭവനത്തിൻ്റെ താക്കോൽ കൈമാറി
ബാലരാമപുരം: പഞ്ചായത്തംഗം പ്ലാവിള ബാബുവിൻ്റെയും കോൺഗ്രസ് പ്രവർത്തകരുടെയും നേതൃത്വത്തിൽ ഒരു നിർദ്ദന കുടുംബത്തിന് ഭവനമെന്ന സ്വപ്നത്തിന് സാക്ഷാത്ക്കാരം. കോഴോട് സ്വദേശിനി ശോഭനയ്ക്കാണ് കഴിഞ്ഞ ദിവസം എം.വിൻസെൻ്റ് എം.എൽ.എ താക്കോൽ കൈമാറിയത്. ഒരു വർഷം മുൻപുള്ള മഴയിലാണ് ഷീറ്റ് പാകിയ ശോഭനയുടെ ഒറ്റ മുറിവീട് പൂർണ്ണമായും തകർന്നത്.തുടർന്ന് ഇവർ അടുത്ത ബന്ധുവീട്ടിലെയ്ക്ക് മാറി. ശോഭനയുടെ ഭർത്താവ് ഇരുപത് വർഷം മുൻപ് മരിച്ചിരുന്നു.രണ്ട് പെൺമക്കളെ നേരുത്തെ വിവാഹം കഴിപ്പിച്ചയച്ചതിന് ശേഷം ശോഭന മാത്രമാണ് ഈ വീട്ടിൽ താമസം. വീട്ടിലെയ്ക്ക് മാറി. തുടർന്ന് വീടിൻ്റെ നിർമ്മാണം ഏറ്റെടുക്കാമെന്ന് പഞ്ചായത്തംഗവും കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡൻ്റുമായ പ്ലാവിള ബാബുവും കോൺഗ്രസ് പ്രവർത്തകർ വാക്കു നൽകുകയായിരുന്നു.. സുമനസ്സുകളുടെ സഹായത്താൽ ഒരു വർഷത്തിനു ശേഷമാണ് 550 സ്ക്വയർ ഫീറ്റ് വീടിൻ്റെ പണി പൂർത്തിയാക്കി കഴിഞ്ഞ ദിവസം താക്കോൽ കൈമാറാനായത്.
സൗത്ത് മണ്ഡലം പ്രസിഡൻ്റ് എ.അർഷാദ് അധ്യക്ഷനായ്. കെ.പി.സി.സി അംഗം വിൻസെൻ്റ് ഡി പോൾ,യു.ഡി എഫ് ചെയർമാൻ എ.എം.സുധീർ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജന:സെക്രട്ടറി അഫ്സൽ ബാലരാമപുരം നോർത്ത് മണ്ഡലം പ്രസിഡൻ്റ് നദീഷ് നളിനൻ, ബ്ലോക്ക് വൈസ് പ്രസിഡൻ്റ് ഡി. വിനു, ആരോഗ്യ സ്റ്റാറ്റിംഗ് കമ്മറ്റി ചെയർപേഴ്സൻ ആർ ശാന്തി, പഞ്ചായത്തംഗംങ്ങളായ ഡി സുരേന്ദ്രൻ, എൽ.യു രതീഷ്, എം.ലത, ജെ സൗമ്യ, മുൻ പഞ്ചായത്തംഗങ്ങളായ എസ് സിന്ദു, ബി. കൃഷ്ണൻകുട്ടി ,
ഷിബു ,ജയൻ ,അമ്പിളി, സുരേഷ് കുമാർ ,സനൽകുമാർ, വിനയചന്ദ്രൻ മഹീന്ദ്രൻ നായർ തുടങ്ങിയവർ സംസാരിച്ചു.