+91 9895 915 569
Email

പുതു യുഗ യാത്രക്ക് കോവളത്ത് ഉജ്ജ്വല സ്വീകരണം.

5. 3. 2026


കോവളത്ത് പുതുയുഗ യാത്രയ്ക്ക് ആവേശോജ്ജ്വല സ്വീകരണം ബാലരാമപുരം: കേരളത്തെ ഇരുപത്തിയഞ്ച് വർഷം പിന്നോട്ടടിച്ച എൽ.ഡി.എഫ് സർക്കാരിനെതിരെ വിധിയെഴുതാൻ ജനം യു.ഡി .എഫിനൊപ്പം ഒരുങ്ങിക്കഴിഞ്ഞെന്ന് എൻ.കെ പ്രേമചന്ദൻ എം.പി. പുതുയുഗ യാത്ര കോവളം നിയോജക മണ്ഡലത്തിലെ ഉച്ചക്കടയിൽ ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സാധാരണക്കാരൻ്റെ പാർട്ടി എന്നതു മാറി സി.പി.എം അഴിമതിക്കാരുടെയും സ്വജനപക്ഷപാതക്കാരുടെയും പാർട്ടിയായ് അധപ്പതിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാണി. ഈ ജന സാഗരം കണ്ടപ്പോൾ എം വിൻസെൻ്റിനെ നിയമസഭയിലെത്തിക്കാൻ കോവളത്തെ ജനങ്ങൾ തയ്യാറായ്ക്കഴിഞ്ഞെന്ന് ഉറപ്പായെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് മണിയോടു കൂടി ബാലരാമപുരം ജംഗ്ഷനിൽ നിന്നും നൂറ് കണക്കിന് ബൈക്കുകളുടെ അകംബടിയോടു കൂടിയാണ് ഉച്ചക്കട ജംഗ്ഷനിൽ ജാഥാ നായകൻ വി ഡി സതീശൻ എത്തിയത്.തുടർന്ന് എം.വിൻസെൻറ് എം എൽ എ യോടൊപ്പം തുറന്ന വാഹനത്തിൽ ആയിരക്കണക്കിന് ആളുകൾ തിങ്ങിനിറഞ്ഞ സമ്മേളന നഗരിയിൽ പ്രവർത്തകർ തോളിലേറ്റിയാണ് എത്തിച്ചത്. *വിഴിഞ്ഞം തുറമുഖത്തെ അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കും. വി.ഡി.സതീശൽ* ബാലരാമപുരം: യു.ഡി.എഫ് അധികാരത്തിലെത്തിയ ഉടൻ പ്രധമ പരിഗണന വിഴിഞ്ഞം തുറമുഖത്തെ അന്താരാഷ്ട്രാ നിലവാരത്തിലെത്തിക്കുകയെന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മറുപടി പ്രസംഗത്തിൽ പറഞ്ഞു.ഈ തുറമുഖത്തിനെ തദ്ദേശിയരുടെ തുറമുഖമായ് മാറ്റും. പ്രദേശവാസികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും ഉമ്മൻ ചാണ്ടിയുടെ നിശ്ചയദാർഢ്യത്തിൻ്റെ ഭലമാണ് വിഴിഞ്ഞം തുറമുഖമെന്നും അദ്ദേഹം പറഞ്ഞു. പിണറായ് തകർത്ത കേരളത്തിൻ്റെ ഓരോ മേഖലകളെയും യു.ഡി.എഫ് പുനർജജനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. എം.വിൻസെൻ്റിനെ കഴിഞ്ഞ തവണത്തെക്കാൾ ഭൂരിപക്ഷത്തിൽ വിജയിപ്പിച്ച് നിയമസഭയിലേയ്ക്ക് അയക്കണമെന്നും ഏറ്റവും കഴിവുള്ള നിയമസഭാ സാമാജികരിൽ ഒരാളാണ് വിൻസെൻ്റ് ന്നും അദേഹം പറഞ്ഞപ്പോൾ നിറഞ്ഞ കൈയ്യടിയടികളോടുകൂടിയാണ് സദസ് സ്വീകരിച്ചത്.

LATEST NEWS

തലസ്ഥാനത്തെ പ്രസ് ക്ലബ്ബ് അറുപതിന്റെ നിറവിൽ . വജ്ര ജൂബിലി ആഘോഷത്തിന് തുടക്കം.
പ്രവാസികളുടെ ഹൃദയം കവർന്ന ഈസാക്ക
കേരളത്തിന്റെ വികസനസ്വപ്നങ്ങൾക്ക് കരുത്തേകി വിഴിഞ്ഞത്ത് ആദ്യ ഇറക്കുമതി കണ്ടെയ്നറെത്തി
തീരാവേദനയിലും മകൻ്റെ അവയവ ദാനത്തിലൂടെ എട്ട് മനുഷ്യർക്ക് പുതുജീവൻ നല്കുകയാണ് മരിച്ച രുദ്രേഷിൻ്റെ മാതാപിതാക്കൾ.
© 2026 Seemedia News | privacy policy