+91 9895 915 569
Email

പാചക വാതക വില കൂടി - ഇന്നു മുതൽ പുതിയ നിരക്ക്

7. 3. 2026


പാചകവാതകവില കൂട്ടി കേന്ദ്രസർക്കാർ; ഇന്ന് മുതൽ പുതിയ നിരക്ക്. രാജ്യത്ത് പാചകവാതകവില കൂട്ടി കേന്ദ്രസർക്കാർ. ഗാർഹിക സിലിണ്ടറിന് 60 രൂപയും വാണിജ്യ സിലിണ്ടറിന് 115 രൂപയുമാണ് കൂട്ടിയത്. പുതുക്കിയ നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. പശ്ചിമേഷ്യൻ മേഖലയിലെ സംഘർഷമാണ് വിലക്കയറ്റത്തിന് പിന്നിൽ എന്നാണ് എണ്ണക്കമ്പനികൾ പറയുന്നത്. സംഘർഷം ക്രൂഡ് ഓയിൽ വിലയെയും ഊർജ ഇറക്കുമതിയെയും ബാധിച്ചതാണ് വിലവർധനവിന് കാരണം. എന്നാൽ, സാധാരണക്കാരന്റെ ജീവിതച്ചെലവ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ ഈ വിലക്കയറ്റം ജനങ്ങൾക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട് ഗാർഹിക സിലിണ്ടറിന് 60 രൂപ കൂടിയതോടെ മിക്ക നഗരങ്ങളിലും ആയിരം രൂപയ്ക്ക് മുകളിലാണ് സിലിണ്ടറുടെ വില. വാണിജ്യ സിലിണ്ടറിന് 115 രൂപ വർധിച്ചത് ഹോട്ടൽ മേഖലയ്ക്കും ചെറുകിട വ്യവസായങ്ങൾക്കും വലിയ തിരിച്ചടിയായി മാറിയിട്ടുണ്ട്. ഹോട്ടൽ ഭക്ഷണവില കുത്തനെ ഉയരാൻ ഇത് കാരണമാകും.

LATEST NEWS

തലസ്ഥാനത്തെ പ്രസ് ക്ലബ്ബ് അറുപതിന്റെ നിറവിൽ . വജ്ര ജൂബിലി ആഘോഷത്തിന് തുടക്കം.
പ്രവാസികളുടെ ഹൃദയം കവർന്ന ഈസാക്ക
കേരളത്തിന്റെ വികസനസ്വപ്നങ്ങൾക്ക് കരുത്തേകി വിഴിഞ്ഞത്ത് ആദ്യ ഇറക്കുമതി കണ്ടെയ്നറെത്തി
തീരാവേദനയിലും മകൻ്റെ അവയവ ദാനത്തിലൂടെ എട്ട് മനുഷ്യർക്ക് പുതുജീവൻ നല്കുകയാണ് മരിച്ച രുദ്രേഷിൻ്റെ മാതാപിതാക്കൾ.
© 2026 Seemedia News | privacy policy