+91 9895 915 569
Email

മുസ്ലിം ലീഗ് റംസാൻ റിലീസ് സംഗമം

15.3.2026


അമരവിള മേഖലാ കമ്മിറ്റി റമദാൻ റിലീഫ് സംഘടിപ്പിച്ചു നെയ്യാറ്റിൻകര : മുസ്ലീം ലീഗ് അമരവിള മേഖലാ കമ്മിറ്റി സംഘടിപ്പിച്ച റമദാൻ റിലീഫ് വാർഡ് പ്രസിഡന്റ്‌ തൗഫീഖ്ന്റെ അധ്യക്ഷതയിൽ ചേർന്നു. മുസ്ലീം ലീഗ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്‌ ബീമാപ്പള്ളി റഷീദ് ഉത്ഘാടനം നിർവഹിച്ചു. മേഖലാ പ്രസിഡന്റ്‌ മുഹമ്മദ്‌ ജസീം സ്വാഗതം പറഞ്ഞു.യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ്‌ കരമന ഹാരിസ് മുഖ്യപ്രഭാഷണം നടത്തി. വനിതാ ലീഗ്‌ ജില്ലാ ജനറൽ സെക്രട്ടറി ബുഷ്‌റ ഹാരിസ്, ജില്ലാ സെക്രട്ടറി നിസ്മി അർഷാദ്, യൂത്ത് ലീഗ് ജില്ലാ കൗൺസിൽ അംഗം അർഷാദ് അമരവിള എന്നിവർ ആശംസകൾ അറിയിച്ചു. പ്രസ്തുത യോഗത്തിൽ ഷാജഹാൻ, അബ്ദുൽ സലാം, അൻവർ, റഫീഖ് പൊഴിയൂർ, മാഹീൻ, ഹസൻ കുഞ്ഞ് തുടങ്ങിയവർ പങ്കെടുത്തു. മേഖല ജനറൽ സെക്രട്ടറി നിസാർ നന്ദി അറിയിച്ചു.

LATEST NEWS

തലസ്ഥാനത്തെ പ്രസ് ക്ലബ്ബ് അറുപതിന്റെ നിറവിൽ . വജ്ര ജൂബിലി ആഘോഷത്തിന് തുടക്കം.
പ്രവാസികളുടെ ഹൃദയം കവർന്ന ഈസാക്ക
കേരളത്തിന്റെ വികസനസ്വപ്നങ്ങൾക്ക് കരുത്തേകി വിഴിഞ്ഞത്ത് ആദ്യ ഇറക്കുമതി കണ്ടെയ്നറെത്തി
തീരാവേദനയിലും മകൻ്റെ അവയവ ദാനത്തിലൂടെ എട്ട് മനുഷ്യർക്ക് പുതുജീവൻ നല്കുകയാണ് മരിച്ച രുദ്രേഷിൻ്റെ മാതാപിതാക്കൾ.
© 2026 Seemedia News | privacy policy