+91 9895 915 569
Email

ബി.ജെ.പി പ്രവേശനം നിഷേധിച്ച് വി.എസ്.ശിവകുമാർ

17.3.2026


തിരുവനന്തപുരം: ബിജെപി നേതാക്കളുമായി ചർച്ച നടത്തിയെന്ന വാർത്ത നിഷേധിച്ച്‌ കോണ്‍ഗ്രസ് നേതാവ് വി.എസ്. ശിവകുമാർ.തിരുവനന്തപുരം സെൻട്രല്‍ സീറ്റ് നല്‍കാമെന്ന് പറഞ്ഞ് ബിജെപി ശിവകുമാറിനെ സമീപിച്ചു എന്ന് തരത്തില്‍ വാർത്ത പ്രചരിച്ചിരുന്നു. "എന്‍റെ രാഷ്ട്രീയഗുരുവായ, എന്നെ ഞാനാക്കിയ, ബഹുമാന്യനായ ലീഡർ കെ. കരുണാകരൻ കോണ്‍ഗ്രസ് വിട്ടു പോയപ്പോള്‍ പോലും ഞാൻ കോണ്‍ഗ്രസിനൊപ്പം അടിയുറച്ചു നിന്ന ആളാണ്. സമീപകാലത്ത് തന്നെ 30 കൊല്ലമായി കോണ്‍ഗ്രസില്‍ നിന്നും അകന്നു നില്‍ക്കുന്ന കൊല്ലം കോർപ്പറേഷനിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി സംഘടന ശക്തമാക്കി കോർപ്പറേഷൻ നേടിയെടുത്തത് എൻ്റെ നേതൃത്വത്തിലാണ്. ആ ഞാനാണ് കോണ്‍ഗ്രസ് വിട്ടുപോകുമെന്ന് പറയുന്നത്!", വി.എസ്. ശിവകുമാർ കുറിപ്പില്‍ വ്യക്തമാക്കി.

LATEST NEWS

തലസ്ഥാനത്തെ പ്രസ് ക്ലബ്ബ് അറുപതിന്റെ നിറവിൽ . വജ്ര ജൂബിലി ആഘോഷത്തിന് തുടക്കം.
പ്രവാസികളുടെ ഹൃദയം കവർന്ന ഈസാക്ക
കേരളത്തിന്റെ വികസനസ്വപ്നങ്ങൾക്ക് കരുത്തേകി വിഴിഞ്ഞത്ത് ആദ്യ ഇറക്കുമതി കണ്ടെയ്നറെത്തി
തീരാവേദനയിലും മകൻ്റെ അവയവ ദാനത്തിലൂടെ എട്ട് മനുഷ്യർക്ക് പുതുജീവൻ നല്കുകയാണ് മരിച്ച രുദ്രേഷിൻ്റെ മാതാപിതാക്കൾ.
© 2026 Seemedia News | privacy policy