+91 9895 915 569
Email

തക്ബീർ ധ്വനികളുമായി വിശ്വാസികൾ പെരുന്നാൾ ആഘോഷത്തിൽ:

20.3.2026


പ്രാർത്ഥനാ നിരതമായി ഈദു ഗാഹുകൾ: ലോകശാന്തിയുടെ വെളിച്ചമാണ് ഈദ്: പാളയം ഇമാം യുദ്ധസാഹചര്യത്തിലൂടെ മുന്നോട്ട് പോകുന്ന ലോകത്തിന് ശാന്തിയുടെയും സമാധാനത്തിൻ്റെയും വെളിച്ചം നൽകലാണ് ഈദുൽ ഫിത്റിൻ്റെ സമകാലിക ദൗത്യമെന്ന് പാളയം ഇമാം ഡോ.വി.പി സുഹൈബ് മൗലവി പ്രസ്താവിച്ചു. ഇറാനിലെ ആത്മീയ നേതാക്കൾക്ക് പുറമെ, നിരപരാധികളായ കുഞ്ഞുങ്ങളടക്കം ധാരാളം മനുഷ്യരുടെ ജീവനുകളാണ് ഈ യുദ്ധത്തിൽ നഷ്ടപ്പെട്ടത്. ഗൾഫിലുള്ള രക്ത ബന്ധുക്കളെ യോർത്ത് അവരുടെ കുടുംബങ്ങൾ വലിയ പ്രയാസത്തിലാണ്. ഈ അവസരത്തിൽ പരസ്പരം വിട്ട് വീഴ്ചകൾ ചെയ്തിട്ടാണെങ്കിലും ഒരു സമാധാനക്കരാർ രൂപപ്പെടുത്താൻ ലോക രാഷ്ട്രങ്ങൾക്ക് സാധ്യമാവട്ടെ എന്നതാവണം നമ്മുടെ പ്രാർത്ഥനയെന്നും, തലസ്ഥാനത്ത് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന ഈദ് നമസ്ക്കാരത്തിൽ ഇമാം പറഞ്ഞു. ഈദ് ദിനത്തിൽ ലോക സമാധാനത്തിനും യുദ്ധവിരാമത്തിനുമായുള്ള പ്രാർത്ഥനകളാണ് വിശ്വാസികളുടെ ഭാഗത്ത് നിന്ന് ഉയരേണ്ടത്. എപ്സ്റ്റീൻ ഫയലുകൾ ചർച്ചയാവുന്ന പുതിയ കാലത്ത് കാപട്യമില്ലാത്ത, നിഷ്കളങ്കമായ ആത്മീയതയാണ് ഈദും, റമദാനുമെല്ലാം പ്രതിനിധീകരിക്കുന്നത്. സാങ്കേതിക വിദ്യയുടെ സൗകര്യങ്ങൾ മനഷ്യനെ പൈശാചികവികാരങ്ങളിലേക്ക് നയിക്കുന്ന സമകാലിക സാഹചര്യത്തിൽ ആത്മീയ ബോധത്തിലൂടെ മാത്രമേ ശരിയായ സംസ്കരണം നേടിയെടുക്കാൻ മനുഷ്യന് സാധ്യമാകൂ. മനുഷ്യരെല്ലാവരും സഹോദരീ സഹോദരന്മാരാണെന്ന വലിയ സന്ദേശമാണ് പെരുന്നാൾ മുന്നോട്ട് വെക്കുന്നത്. ജാതി, മത വ്യത്യാസങ്ങൾക്കതീതമായ സാഹോദര്യം ശക്തിപ്പെടുത്താനും കുടുംബ, അയൽപക്ക ബന്ധങ്ങൾക്ക് കരുത്ത് നൽകാനുമുള്ള വലിയ അവസരമായി പെരുന്നാൾ ദിനം മാറണം. വെറുപ്പും വിദ്വേഷവും പടർന്ന് പന്തലിക്കുമ്പോൾ തിന്മയെ നന്മ കൊണ്ട് പ്രതിരോധിക്കുക എന്ന ഖുർആനിക ആഹ്വാനമാണ് നാം മുറുകേ പിടിക്കേണ്ടത്. വെറുപ്പിനെ സ്നേഹം കൊണ്ട് പ്രതിരോധിച്ചാൽ ശത്രുവിനെ മിത്രമാക്കി മാറ്റാൻ കഴിയുമെന്നാണ് ഖുർആൻ വ്യക്തമാക്കുന്നതന്നും ഈദ് സന്ദേശത്തിൽ ഇമാം കൂട്ടിച്ചേർത്തു. സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിലെ ഈദ് ഗാഹുകൾക്ക് ഇസ്ലാം മത പണ്ഡിതർ നേതൃത്വം നൽകി.

LATEST NEWS

തലസ്ഥാനത്തെ പ്രസ് ക്ലബ്ബ് അറുപതിന്റെ നിറവിൽ . വജ്ര ജൂബിലി ആഘോഷത്തിന് തുടക്കം.
പ്രവാസികളുടെ ഹൃദയം കവർന്ന ഈസാക്ക
കേരളത്തിന്റെ വികസനസ്വപ്നങ്ങൾക്ക് കരുത്തേകി വിഴിഞ്ഞത്ത് ആദ്യ ഇറക്കുമതി കണ്ടെയ്നറെത്തി
തീരാവേദനയിലും മകൻ്റെ അവയവ ദാനത്തിലൂടെ എട്ട് മനുഷ്യർക്ക് പുതുജീവൻ നല്കുകയാണ് മരിച്ച രുദ്രേഷിൻ്റെ മാതാപിതാക്കൾ.
© 2026 Seemedia News | privacy policy