+91 9895 915 569
Email

കാരാട്ട് റസാഖ് ലീഗിലേക്ക് മടങ്ങി

22.3.2026


? ചുവപ്പൻ പാളയം വിട്ട് കാരാട്ട് റസാഖ് പാണക്കാട്ട്! #പത്തു വർഷത്തെ ഇടതുബന്ധം അവസാനിപ്പിച്ചു അവഗണനയിൽ പ്രതിഷേധിച്ച് തറവാട്ടിലേക്ക് മടക്കം സിപിഎം ബന്ധം പൂർണ്ണമായും ഉപേക്ഷിച്ച് കൊടുവള്ളി മുൻ എംഎൽഎ കാരാട്ട് റസാഖ് മുസ്‌ലിം ലീഗിൽ ചേർന്നു. പാണക്കാട്ടെത്തി സാദിഖലി ശിഹാബ് തങ്ങളിൽ നിന്ന് അദ്ദേഹം ഔദ്യോഗികമായി അംഗത്വം സ്വീകരിച്ചു. 2021-ലെ തോൽവിക്ക് ശേഷം സിപിഎം തന്നെ നിരന്തരം അവഗണിച്ചുവെന്നും, വഞ്ചനയിൽ പ്രതിഷേധിച്ചാണ് താൻ പഴയ തട്ടകത്തിലേക്ക് മടങ്ങുന്നതെന്നും റസാഖ് വ്യക്തമാക്കി. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് തന്നെ ബോർഡ് ചെയർമാനാക്കിയത് സിപിഎമ്മിന്റെ വെറുമൊരു രാഷ്ട്രീയ തന്ത്രം മാത്രമായിരുന്നു. യാതൊരു നിബന്ധനകളുമില്ലാതെയാണ് ലീഗിൽ ചേർന്നതെന്നും, ഇനി ഇരട്ടി കരുത്തിൽ പ്രസ്ഥാനത്തിന് വേണ്ടി പ്രവർത്തിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

LATEST NEWS

തലസ്ഥാനത്തെ പ്രസ് ക്ലബ്ബ് അറുപതിന്റെ നിറവിൽ . വജ്ര ജൂബിലി ആഘോഷത്തിന് തുടക്കം.
പ്രവാസികളുടെ ഹൃദയം കവർന്ന ഈസാക്ക
കേരളത്തിന്റെ വികസനസ്വപ്നങ്ങൾക്ക് കരുത്തേകി വിഴിഞ്ഞത്ത് ആദ്യ ഇറക്കുമതി കണ്ടെയ്നറെത്തി
തീരാവേദനയിലും മകൻ്റെ അവയവ ദാനത്തിലൂടെ എട്ട് മനുഷ്യർക്ക് പുതുജീവൻ നല്കുകയാണ് മരിച്ച രുദ്രേഷിൻ്റെ മാതാപിതാക്കൾ.
© 2026 Seemedia News | privacy policy