+91 9895 915 569
Email

ഇനി ഒരു ദിനം മാത്രം - പത്രിക സമർപ്പണം അവസാന ഘട്ടത്തിലേക്ക്.

22.3.2026


പത്രികാ സമർപ്പണം അവസാന ഘട്ടത്തിലേക്ക് സ്ഥാനാർഥികൾക്ക് ഇനി ഒരൊറ്റ ദിവസം മാത്രം; സ്ഥാനാർഥി നിർണയം വൈകിയവർക്ക് നെട്ടോട്ടം..! നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പിക്കാൻ ഇനി ഒരു ദിവസം മാത്രം ബാക്കിനിൽക്കെ രാഷ്ട്രീയ പാർട്ടികൾ നെട്ടോട്ടത്തിൽ. നാളെ രാവിലെ 11 മുതൽ ഉച്ചയ്ക്ക് 3 വരെയാണ് പത്രിക സമർപ്പിക്കാനുള്ള അവസാന സമയം. സ്ഥാനാർഥി നിർണയം വൈകിയ മണ്ഡലങ്ങളിലെ പ്രതിനിധികൾ ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ നടപടികൾ പൂർത്തിയാക്കേണ്ടി വരും. ഒരു പത്രികയുടെ പരിശോധനയ്ക്കും നടപടിക്രമങ്ങൾക്കും ഏകദേശം 15 മിനിറ്റ് സമയം ആവശ്യമാണെന്നിരിക്കെ, അവസാന നിമിഷം തിരക്ക് ഒഴിവാക്കാൻ നടപടികൾ വേഗത്തിലാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. മലപ്പുറം ജില്ലയിലെ ഭൂരിഭാഗം മണ്ഡലങ്ങളിലും പ്രമുഖ മുന്നണി സ്ഥാനാർഥികൾ ഇതിനകം പത്രിക സമർപ്പിച്ചു കഴിഞ്ഞു. എന്നാൽ സ്ഥാനാർഥി പ്രഖ്യാപനം അവസാന നിമിഷം വരെ നീണ്ട ചിലയിടങ്ങളിൽ നാളെ വലിയ തിരക്ക് അനുഭവപ്പെടാൻ സാധ്യതയുണ്ട്. നിശ്ചിത സമയത്തിനുള്ളിൽ പത്രിക സമർപ്പിക്കാത്ത പക്ഷം സ്ഥാനാർഥിത്വം അസാധുവാകുമെന്നതിനാൽ വലിയ ജാഗ്രതയിലാണ് പാർട്ടികൾ. അവസാന പ്രവൃത്തി ദിവസമായ നാളെ ജില്ലാ കളക്ടറേറ്റിലും സബ് കളക്ടർ ഓഫീസുകളിലും കർശന സുരക്ഷയും ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.

LATEST NEWS

തലസ്ഥാനത്തെ പ്രസ് ക്ലബ്ബ് അറുപതിന്റെ നിറവിൽ . വജ്ര ജൂബിലി ആഘോഷത്തിന് തുടക്കം.
പ്രവാസികളുടെ ഹൃദയം കവർന്ന ഈസാക്ക
കേരളത്തിന്റെ വികസനസ്വപ്നങ്ങൾക്ക് കരുത്തേകി വിഴിഞ്ഞത്ത് ആദ്യ ഇറക്കുമതി കണ്ടെയ്നറെത്തി
തീരാവേദനയിലും മകൻ്റെ അവയവ ദാനത്തിലൂടെ എട്ട് മനുഷ്യർക്ക് പുതുജീവൻ നല്കുകയാണ് മരിച്ച രുദ്രേഷിൻ്റെ മാതാപിതാക്കൾ.
© 2026 Seemedia News | privacy policy