+91 9895 915 569
Email

കവർച്ച: ഹൗസ് ബോട്ട് ജീവനക്കാരൻ അറസ്റ്റിൽ

26. 3. 2026


അര്‍ജന്റീനന്‍ വനിതയുടെ ബാഗില്‍ നിന്നും 1600 ഡോളര്‍ മോഷ്ടിച്ച ഹൗസ് ബോട്ട് ജീവനക്കാരന്‍ അറസ്റ്റില്‍ തകഴി ചെറയകം മുട്ടുങ്കല്‍ വീട്ടില്‍ അഭിലാഷിനെ(40)യാണ് നെടുമുടി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 21നായിരുന്നു സംഭവം. അര്‍ജന്റീനയില്‍ നിന്നുള്ള 15 അംഗ സംഘം ചമ്പക്കുളത്ത് വന്ന് ബ്‌ളൂ ജെല്ലി റിസോര്‍ട്ടിന്റെ ഹൗസ് ബോട്ടില്‍ താമസിച്ചിരുന്നു. വൈകുന്നേരം ബോട്ട് നിര്‍ത്തി വിദേശികള്‍ എല്ലാവരും റിസോര്‍ട്ടിലെ സ്വിമ്മിങ് പൂളില്‍ പോയ സമയം ബോട്ട് ജീവനക്കാരനായ അഭിലാഷ് ബോട്ടിലെ ക്യാമറ മറ്റാരും അറിയാതെ ഓഫ് ചെയ്ത ശേഷം വിദേശികള്‍ താമസിച്ചിരുന്ന മുറി തുറന്ന് ബാഗില്‍ നിന്നും പണം അപഹരിക്കുകയായിരുന്നു. വിദേശികളുടെ പരാതിയില്‍ കേസെടുത്ത നെടുമുടി പോലീസ് അന്നേ ദിവസം ബോട്ടില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന മുഴുവന്‍ ജീവനക്കാരെ ചോദ്യം ചെയ്തു. സംശയം തോന്നിയ അഭിലാഷിനെ കേന്ദ്രീകരിച്ച് കൂടുതല്‍ അന്വേഷണം നടത്തിയപ്പോള്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. മോഷ്ടിച്ച പണം പോലീസ് കണ്ടെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

LATEST NEWS

തലസ്ഥാനത്തെ പ്രസ് ക്ലബ്ബ് അറുപതിന്റെ നിറവിൽ . വജ്ര ജൂബിലി ആഘോഷത്തിന് തുടക്കം.
പ്രവാസികളുടെ ഹൃദയം കവർന്ന ഈസാക്ക
കേരളത്തിന്റെ വികസനസ്വപ്നങ്ങൾക്ക് കരുത്തേകി വിഴിഞ്ഞത്ത് ആദ്യ ഇറക്കുമതി കണ്ടെയ്നറെത്തി
തീരാവേദനയിലും മകൻ്റെ അവയവ ദാനത്തിലൂടെ എട്ട് മനുഷ്യർക്ക് പുതുജീവൻ നല്കുകയാണ് മരിച്ച രുദ്രേഷിൻ്റെ മാതാപിതാക്കൾ.
© 2026 Seemedia News | privacy policy