+91 9895 915 569
Email

കേരളം മറ്റൊരു തെരഞ്ഞെടുപ്പു ചൂടിൽ : ഏറ്റുമാനൂരിലെ ദുരന്തത്തിന് 35 വയസ്സ്.... * എ അബൂബക്കർ *

26. 3. 2026


തെരഞ്ഞെടുപ്പ് ചൂടിലേക്ക് നാട് വീണ്ടും കടക്കുമ്പോൾ, ഏറ്റുമാനൂരിന്റെ മനസ്സിൽ ഇന്നും തീരാനൊമ്പരമായി അവശേഷിക്കുന്ന ഒരു ദുരന്തസ്മരണയ്ക്ക് വരും മേയ് 15-ന് 35 വയസ്സ് തികയുകയാണ്. 1991 മേയ് 15. ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളുടെ സംയുക്ത പ്രചാരണത്തിനിടെയാണ് നാടിനെ നടുക്കിയ ആ ദുരന്തം സംഭവിച്ചത്. യുഡിഎഫ് സ്ഥാനാർത്ഥികളായിരുന്ന രമേശ് ചെന്നിത്തലയും ബാബു ചാഴികാടനും തുറന്ന ജീപ്പിൽ പര്യടനം നടത്തുമ്പോൾ, അപ്രതീക്ഷിതമായി എത്തിയ ഇടിമിന്നൽ യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റായിരുന്ന ബാബു ചാഴികാടന്റെ ജീവനെടുത്തു. തൊട്ടടുത്ത് ഉണ്ടായിരുന്നിട്ടും അല്പം ഉയരം കുറവായതുകൊണ്ട് മാത്രമാണ് രമേശ് ചെന്നിത്തല അന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്. ഏറെ പ്രതീക്ഷകളുണ്ടായിരുന്ന ഒരു യുവനേതാവിനെയാണ് അന്ന് കേരളത്തിന് നഷ്ടമായത്. വാരിയമുറ്റത്ത് ഇടിമിന്നലേറ്റു വീണ സ്ഥലത്ത് കേരള കോൺഗ്രസ് നിർമ്മിച്ച സ്മൃതിമണ്ഡപം ഇന്നും ആ ഓർമ്മകളെ ജ്വലിപ്പിച്ചു നിർത്തുന്നു. അദ്ദേഹത്തിന്റെ വിയോഗശേഷം സഹോദരൻ തോമസ് ചാഴികാടൻ രാഷ്ട്രീയത്തിൽ എത്തുകയും വിജയിക്കുകയും ചെയ്തു. ഈ തെരഞ്ഞെടുപ്പിൽ തൊടുപുഴയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന സിറിയക് ചാഴികാടൻ അദ്ദേഹത്തിന്റെ സഹോദരപുത്രനാണ്.

LATEST NEWS

തലസ്ഥാനത്തെ പ്രസ് ക്ലബ്ബ് അറുപതിന്റെ നിറവിൽ . വജ്ര ജൂബിലി ആഘോഷത്തിന് തുടക്കം.
പ്രവാസികളുടെ ഹൃദയം കവർന്ന ഈസാക്ക
കേരളത്തിന്റെ വികസനസ്വപ്നങ്ങൾക്ക് കരുത്തേകി വിഴിഞ്ഞത്ത് ആദ്യ ഇറക്കുമതി കണ്ടെയ്നറെത്തി
തീരാവേദനയിലും മകൻ്റെ അവയവ ദാനത്തിലൂടെ എട്ട് മനുഷ്യർക്ക് പുതുജീവൻ നല്കുകയാണ് മരിച്ച രുദ്രേഷിൻ്റെ മാതാപിതാക്കൾ.
© 2026 Seemedia News | privacy policy