+91 9895 915 569
Email

രൂപയുടെ മൂല്യം റെക്കോർഡ് തകർച്ചയിൽ

28.2.2026


_____________________ രൂപയുടെ മൂല്യം റെക്കോര്‍ഡ് തകര്‍ച്ചയില്‍ ______________________ യുഎസ് ഡോളറിനെതിരെ കൂപ്പുകുത്തി ഇന്ത്യൻ രൂപയുടെ മൂല്യം. റെക്കോർഡ് തകർച്ചക്കാണ് വെള്ളിയാഴ്ച സാക്ഷ്യം വഹിച്ചത്. 94.76 രൂപയിലേക്കാണ് മൂല്യം ഇടിഞ്ഞത്. അസംസ്കൃത എണ്ണയുടെ വില വർധനവാണ് മൂല്യത്തകർച്ചക്ക് കാരണം. പശ്ചിമേഷ്യയില്‍ സംഘർഷം തുടരുന്നതിനാല്‍ എണ്ണ വില ബാരലിന് ഏകദേശം 110 ഡോളറായി ഉയർന്നു. എണ്ണവില ഉയർന്നാല്‍ രൂപയുടെ വിലയിടിവ് ഇനിയും തുടരും. എണ്ണ ഇറക്കുമതിക്ക് ഇന്ത്യക്ക് കൂടുതല്‍ ഡോളർ ആവശ്യമായി വരുന്നതിനലാണ് വില ഇടിയുന്നത്. അതേസമയം, വിദേശ നിക്ഷേപം പിൻവലിക്കലും തിരിച്ചടിയാകുന്നു. റോയിട്ടേഴ്‌സ് കണക്കുകള്‍ പ്രകാരം, സമീപ ആഴ്ചകളില്‍ വിദേശ നിക്ഷേപകർ ഇന്ത്യൻ ഓഹരികളില്‍ നിന്ന് ഏകദേശം 9.5 ബില്യണ്‍ ഡോളർ പിൻവലിച്ചു. 2022 ന്റെ തുടക്കത്തില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം ഏകദേശം 74 രൂപയായിരുന്നു. വെറും നാല് വർഷത്തിനുള്ളില്‍ ഏകദേശം 20 രൂപയുടെ ഇടിവുണ്ടായി. ______________________

LATEST NEWS

തലസ്ഥാനത്തെ പ്രസ് ക്ലബ്ബ് അറുപതിന്റെ നിറവിൽ . വജ്ര ജൂബിലി ആഘോഷത്തിന് തുടക്കം.
പ്രവാസികളുടെ ഹൃദയം കവർന്ന ഈസാക്ക
കേരളത്തിന്റെ വികസനസ്വപ്നങ്ങൾക്ക് കരുത്തേകി വിഴിഞ്ഞത്ത് ആദ്യ ഇറക്കുമതി കണ്ടെയ്നറെത്തി
തീരാവേദനയിലും മകൻ്റെ അവയവ ദാനത്തിലൂടെ എട്ട് മനുഷ്യർക്ക് പുതുജീവൻ നല്കുകയാണ് മരിച്ച രുദ്രേഷിൻ്റെ മാതാപിതാക്കൾ.
© 2026 Seemedia News | privacy policy