+91 9895 915 569
Email

സംഘർഷത്തിന് അറുതിയില്ല: അബുദാബിയിലും, കുവൈറ്റിലും ആക്രമണ ശ്രമം.

23.3.2026


അറുതിയില്ല സംഘർഷം; അബുദാബിയിലും കുവൈറ്റിലും ആക്രമണ ശ്രമം പശ്ചിമേഷ്യയിൽ യുദ്ധാന്തരീക്ഷത്തിന് അറുതിയില്ല, അബുദാബിയിൽ ഇറാന്റെ ആക്രമണശ്രമം ഉണ്ടായതായി റിപ്പോർട്ട്. യു എ ഇയുടെ പ്രതിരോധ സംവിധാനം തകർത്ത മിസൈലിന്റെ അവശിഷ്ടങ്ങൾ വീണ് അബുദാബിയിൽ രണ്ടിടത്ത് തീപിടിത്തമുണ്ടായി. അഞ്ച് പേർക്ക് പരുക്കേറ്റു, പരുക്കേറ്റവരിൽ ഇന്ത്യക്കാരും. പ്രത്യേക സാമ്പത്തിക മേഖലയായ കെസാഡ് (KEZAD) പരിസരത്താണ് തീപിടിത്തമുണ്ടായത്. തീ നിയന്ത്രണ വിധേയമാക്കിയെന്ന് അധികൃതർ അറിയിച്ചു. അതേസമയം കുവൈറ്റിലും ആക്രമണം നടന്നതായി റിപ്പോർട്ട്. ആറ് ഡ്രോണുകൾ തകർത്തതായി പ്രതിരോധ സേന അറിയിച്ചു. സൗദിയിൽ റിയാദിനെ ലക്ഷ്യമാക്കി മിസെൽ ആക്രമണം ഉണ്ടായി. ബഹ്റൈനിലും അധികൃതർ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

LATEST NEWS

തലസ്ഥാനത്തെ പ്രസ് ക്ലബ്ബ് അറുപതിന്റെ നിറവിൽ . വജ്ര ജൂബിലി ആഘോഷത്തിന് തുടക്കം.
പ്രവാസികളുടെ ഹൃദയം കവർന്ന ഈസാക്ക
കേരളത്തിന്റെ വികസനസ്വപ്നങ്ങൾക്ക് കരുത്തേകി വിഴിഞ്ഞത്ത് ആദ്യ ഇറക്കുമതി കണ്ടെയ്നറെത്തി
തീരാവേദനയിലും മകൻ്റെ അവയവ ദാനത്തിലൂടെ എട്ട് മനുഷ്യർക്ക് പുതുജീവൻ നല്കുകയാണ് മരിച്ച രുദ്രേഷിൻ്റെ മാതാപിതാക്കൾ.
© 2026 Seemedia News | privacy policy