+91 9895 915 569
Email

ബാലരാമപുരത്ത് വൻ ആയുധ ശേഖരം പിടികൂടി

28.3 2026


ബാലരാമപുരത്ത് വന്‍ ആയുധ ശേഖരം പിടികൂടി. ബാലരാമപുരം: ബാലരാമപുരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും വന്‍ ആയുധ ശേഖരം പിടികൂടി. ബാലരാമപുരം പുത്രക്കാട് വാട്ടര്‍ ടാങ്കിന് സമീപത്ത് നിന്നാണ് ചാക്കിലും തുണിയിലും പൊതിഞ്ഞ നിലയില്‍ മരാകായുധങ്ങള്‍ കണ്ടെത്തിയത്. ആറ് വാള്,രണ്ട് മഴു ,ഒരു വെട്ടുകത്തി വീര്യം കൂടിയ നാല് ഏറ്പടക്കം.നിരവധി ഓലപ്പടക്ക് പൈപ്പ് ,ഇടിക്കട്ട എന്നിവയാണ് കണ്ടെത്തിയത്.ബാലരാമപുരം പൊലീസ് ദിവസങ്ങളായി വിവിധ പ്രദേശങ്ങളില്‍ നടത്തി വരുന്ന പെടോളിംഗിന്റെ ഭാഗമായിട്ടാണ് പുത്രക്കാട് നിന്നും ആയുധം കണ്ടെത്തിയത്.പുത്രക്കാടുള്ള വാട്ടര്‍ ടാങ്കിന് സമീപത്തുള്ള കെട്ടിടത്തിലാണ് ആയുധങ്ങള്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്.ദിവസങ്ങളോളം ബാലരാമപുരം പൊലീസ് ഈ പ്രദേശം നിരീക്ഷിച്ച് വരികയായിരുന്നു.ആയുധങ്ങള്‍ ഒളിപ്പിച്ച പ്രതിയെ കണ്ടെത്തുന്നതിനായി മഫ്തി പൊലീസിന്റെ നിരീക്ഷണവും പ്രദേശത്തുണ്ടായിരുന്നു. തെരഞ്ഞെടുപ്പിന്റെ ഭാഗമായി എല്ലാ പ്രദേശങ്ങളിലെ ഇടറോഡുകളിലും ആളൊഴിഞ്ഞ കെട്ടിടങ്ങള്‍ കേന്ദ്രീകരിച്ചും ബാലരാമപുരം പൊലീസ് നിരീക്ഷണം ശക്തമാക്കി വരുന്നതിനിടെയാണ് ആയുധം പിടികൂടിയത്.ഈ പ്രദേശത്ത് നിരവധി കേസുകളിലുള്ളവര്‍ തമ്പടിക്കുന്നതായി പൊലീസിന്റെ നിരീക്ഷണത്തില്‍ മനസ്സിലായതോടെയാണ് വിവിധ സംഘങ്ങളായി ചേര്‍ന്ന് പെട്രോളിംഗിനെത്തിയത്. ആയുധങ്ങളിലെ വിരലടയാളങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് പ്രതികളിലേക്ക് എത്തിപ്പെടുമെന്നാണ് പൊലീസ് പറയുന്നത്.ബാലരാമപുരം പോലീസിന്റെ നേതൃത്വത്തില്‍ പ്രതികള്‍ക്കായി തിരച്ചിലും ആരംഭിച്ചു

LATEST NEWS

തലസ്ഥാനത്തെ പ്രസ് ക്ലബ്ബ് അറുപതിന്റെ നിറവിൽ . വജ്ര ജൂബിലി ആഘോഷത്തിന് തുടക്കം.
പ്രവാസികളുടെ ഹൃദയം കവർന്ന ഈസാക്ക
കേരളത്തിന്റെ വികസനസ്വപ്നങ്ങൾക്ക് കരുത്തേകി വിഴിഞ്ഞത്ത് ആദ്യ ഇറക്കുമതി കണ്ടെയ്നറെത്തി
തീരാവേദനയിലും മകൻ്റെ അവയവ ദാനത്തിലൂടെ എട്ട് മനുഷ്യർക്ക് പുതുജീവൻ നല്കുകയാണ് മരിച്ച രുദ്രേഷിൻ്റെ മാതാപിതാക്കൾ.
© 2026 Seemedia News | privacy policy