+91 9895 915 569
Email

മൂന്നു മാസത്തിനുള്ളിൽ ഇന്ദിരാ ഗ്യാരണ്ടി നടപ്പിലാക്കുമെന്ന് സച്ചിൻപൈലറ്റ്.

30. 3 20 26


മൂന്ന് മാസത്തിനുള്ളിൽ ഇന്ദിരാ ഗ്യാരൻ്റി നടപ്പിലാക്കും: സച്ചിൻ പൈലറ്റ് യു.ഡി.എഫ് അധികാരത്തിലെത്തി മൂന്ന് മാസത്തിനുള്ളിൽ ഇന്ദിരാ ഗ്യാരൻ്റികൾ നടപ്പിലാക്കുമെന്ന് എ.ഐ.സി.സി വർക്കിംഗ് കമ്മറ്റി അംഗം സച്ചിൻ പൈലറ്റ്. കഴിഞ്ഞ അഞ്ച് വർഷത്തെ എം.വിൻസെൻ്റ് എം.എൽ.എയുടെ വികസന രേഖ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഠിനാധ്യാനിയായ ഒരു എം.എൽ.എയെയാണ് കോവളം ജനതയ്ക്ക് ലഭിച്ചത്. എല്ലാ ജനവിഭാഗങ്ങൾക്കിടയിലും ഒരുപോലെ വികസനമെത്തിക്കാൻ എം.വിൻസെൻ്റിനായത് ചെറിയ കാര്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.തുടർന്ന് പൂവാർ പഞ്ചായത്ത് സ്ഥാനാർത്ഥി പര്യടനവും അദ്ദേഹം ഉത്ഘാടനം ചെയ്തു. എം. വിൻസെൻ്റിനെ തെരഞ്ഞെടുത്തതിൽ കോവളത്തെ ജനതയ്ക്ക് തെറ്റിയില്ലെന്ന് അദ്ദേഹത്തിൻ്റെ വികസന രേഖ കണ്ടപ്പോൾ മനസ്സിലായെന്ന് സച്ചിൻ പൈലറ്റ് പറഞ്ഞു. മുതിർന്ന എം.എൽ.എ എന്ന നിലയിൽ യു.ഡി.എഫ് അധികാരത്തിലെത്തുമ്പോൾ കോവളത്തുകാർക്ക് ആഹ്ളാദിക്കുവാൻ കഴിയുന്ന വാർത്ത ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് ചെയർമാൻ കോളിയൂർ ദിവാകരൻ അധ്യക്ഷനായി.. കെ.പി.സി.സി അംഗം വിൻസെൻ്റ് പോൾ, ഡി സി സി ട്രഷറർ കെ.വി.അഭിലാഷ് ,ജന:സെക്രട്ടറിമാരായ വെങ്ങാനൂർ ശ്രീകുമാർ, കാഞ്ഞിരംകുളം ശിവകുമാർ ,ആഗ്നസ് റാണി, അഡോൾഫ് മോറായിസ്, വി.എസ് ഷിനു, പി.കെ. സാംദേവ് ,ബ്ലോക്ക് പ്രസിഡൻറുമാരായ ഉച്ചക്കട സുരേഷ്, കരിംകുളം ജയകുമാർ തുടങ്ങിയവർ സംസാരിച്ചു.

LATEST NEWS

തലസ്ഥാനത്തെ പ്രസ് ക്ലബ്ബ് അറുപതിന്റെ നിറവിൽ . വജ്ര ജൂബിലി ആഘോഷത്തിന് തുടക്കം.
പ്രവാസികളുടെ ഹൃദയം കവർന്ന ഈസാക്ക
കേരളത്തിന്റെ വികസനസ്വപ്നങ്ങൾക്ക് കരുത്തേകി വിഴിഞ്ഞത്ത് ആദ്യ ഇറക്കുമതി കണ്ടെയ്നറെത്തി
തീരാവേദനയിലും മകൻ്റെ അവയവ ദാനത്തിലൂടെ എട്ട് മനുഷ്യർക്ക് പുതുജീവൻ നല്കുകയാണ് മരിച്ച രുദ്രേഷിൻ്റെ മാതാപിതാക്കൾ.
© 2026 Seemedia News | privacy policy