+91 9895 915 569
Email

യമുനാ നദിയില്‍ തീര്‍ഥാടകരുടെ ബോട്ട് മുങ്ങി 10 മരണം

11/04/2026


ലഖനൗ: യുപിയിലെ മഥുര ജില്ലയിലെ വൃന്ദാവനില്‍ തീര്‍ഥാടകരുമായി പോയ ബോട്ട് യമുനാനദിയില്‍ മുങ്ങി 10 പേര്‍ മരിച്ചു. നിരവധി പേരെ കാണാതായി. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പഞ്ചാബിലെ ലുധിയാനയില്‍ നിന്നുള്ള തീര്‍ഥാടകരുടെ 30 അംഗ സംഘമാണ് ബോട്ടിലുണ്ടായിരുന്നത്. വൃന്ദാവനിലെ ശൃംഖാര്‍ ഘാട്ടിലാണ് അപകടമുണ്ടായത്. ലുധിയാനയില്‍ നിന്നുള്ള തീര്‍ഥാടകര്‍ രണ്ട് ബോട്ടുകളിലായാണ് യമുനയിലൂടെ സഞ്ചരിച്ചത്. ഇതിലൊന്നാണ് അപകടത്തില്‍ പെട്ടത്.

LATEST NEWS

തലസ്ഥാനത്തെ പ്രസ് ക്ലബ്ബ് അറുപതിന്റെ നിറവിൽ . വജ്ര ജൂബിലി ആഘോഷത്തിന് തുടക്കം.
പ്രവാസികളുടെ ഹൃദയം കവർന്ന ഈസാക്ക
കേരളത്തിന്റെ വികസനസ്വപ്നങ്ങൾക്ക് കരുത്തേകി വിഴിഞ്ഞത്ത് ആദ്യ ഇറക്കുമതി കണ്ടെയ്നറെത്തി
തീരാവേദനയിലും മകൻ്റെ അവയവ ദാനത്തിലൂടെ എട്ട് മനുഷ്യർക്ക് പുതുജീവൻ നല്കുകയാണ് മരിച്ച രുദ്രേഷിൻ്റെ മാതാപിതാക്കൾ.
© 2026 Seemedia News | privacy policy