+91 9895 915 569
Email

ഇടിമിന്നലേറ്റ് യുവാവ് മരിച്ചു

29/04?2026


ആലപ്പുഴ: ചെങ്ങന്നൂരില്‍ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. മുളക്കുഴ പുത്തന്‍പീടികയില്‍ അഷറഫ് പിഎമ്മിന്റെയും-സുനീതയുടേയും മകന്‍ ആസിഫ് അഷ്റഫ് (23) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 5.45ഓടെയാണ് അപകടം. പുത്തന്‍കാവ് പള്ളി ഗ്രൗണ്ടില്‍ ഫുട്ബോള്‍ കളിക്കുന്നതിനിടെയാണ് ഇടിമിന്നലേറ്റത്. ഉടനെ മാലക്കര ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രവാസിയായ ആസിഫ് അഷ്റഫ് അവധിക്ക് നാട്ടിലെത്തിയതായിരുന്നു. മെയ് 15ന് ദുബായിലേക്ക് മടങ്ങാനിരിക്കേയാണ് മരണം

LATEST NEWS

തലസ്ഥാനത്തെ പ്രസ് ക്ലബ്ബ് അറുപതിന്റെ നിറവിൽ . വജ്ര ജൂബിലി ആഘോഷത്തിന് തുടക്കം.
പ്രവാസികളുടെ ഹൃദയം കവർന്ന ഈസാക്ക
കേരളത്തിന്റെ വികസനസ്വപ്നങ്ങൾക്ക് കരുത്തേകി വിഴിഞ്ഞത്ത് ആദ്യ ഇറക്കുമതി കണ്ടെയ്നറെത്തി
തീരാവേദനയിലും മകൻ്റെ അവയവ ദാനത്തിലൂടെ എട്ട് മനുഷ്യർക്ക് പുതുജീവൻ നല്കുകയാണ് മരിച്ച രുദ്രേഷിൻ്റെ മാതാപിതാക്കൾ.
© 2026 Seemedia News | privacy policy