+91 9895 915 569
Email

മുഖ്യമന്ത്രിയും മന്ത്രിമാരും സെക്രട്ടേറിയറ്റിലെ ഓഫീസുകളിലെത്തി ചുമതലയേറ്റു

18/05/2026


തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും സെക്രട്ടേറിയറ്റിലെ ഓഫീസുകളിലെത്തി ചുമതലയേറ്റു. നോര്‍ത്ത് ബ്ലോക്കിലെ മൂന്നാം നിലയിലാണ് മുഖ്യമന്ത്രി വി.ഡി സതീശന്റെ ഓഫീസ്. ഇതേ ബ്ലോക്കിലാണ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയുടെയും ഓഫീസ്. ബ്ലോക്കിലെ രണ്ടാംനിലയിലാണ് രമേശ് ചെന്നിത്തലയുടെ ഓഫീസ് പ്രവര്‍ത്തിക്കുക. നേരത്തെ മന്ത്രിമാര്‍ ആയിരുന്ന മുതിര്‍ന്ന നേതാക്കള്‍ നേരത്തെ ഉപയോഗിച്ചിരുന്ന ഓഫീസ് തന്നെയാണ് ആവശ്യപ്പെട്ടത്. ആദ്യത്തെ മന്ത്രിസഭാ യോഗം പുരോഗമിക്കുകയാണ്. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രിയടക്കം 21 മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്തത്. പി.കെ കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, സണ്ണി ജോസഫ് , കെ മുരളീധരന്‍ , മോന്‍സ് ജോസഫ്, ഷിബു ബേബി ജോണ്‍, അനൂപ് ജേക്കബ്, സി.പി ജോണ്‍ എ.പി അനില്‍ കുമാര്‍, എന്‍ ഷംസുദ്ദീന്‍, പി.സി വിഷ്ണുനാഥ്, റോജി എം.ജോണ്‍, ബിന്ദു കൃഷ്ണ, എം. ലിജു, കെ.എം ഷാജി, പി.കെ ബഷീര്‍ , വി.ഇ അബ്ദുല്‍ ഗഫൂര്‍, ടി സിദ്ദിഖ്, കെ.എ തുളസി, ഒ.ജെ ജനീഷ് എന്നിവരാണ് യഥാക്രമം സത്യപ്രതിജ്ഞ ചെയ്തത്. സത്യപ്രതിജ്ഞക്ക് ശേഷം മന്ത്രിമാര്‍ ഗവര്‍ണറുടെ ചായസല്‍ക്കാരത്തിലും പങ്കെടുത്തു

LATEST NEWS

തലസ്ഥാനത്തെ പ്രസ് ക്ലബ്ബ് അറുപതിന്റെ നിറവിൽ . വജ്ര ജൂബിലി ആഘോഷത്തിന് തുടക്കം.
പ്രവാസികളുടെ ഹൃദയം കവർന്ന ഈസാക്ക
കേരളത്തിന്റെ വികസനസ്വപ്നങ്ങൾക്ക് കരുത്തേകി വിഴിഞ്ഞത്ത് ആദ്യ ഇറക്കുമതി കണ്ടെയ്നറെത്തി
തീരാവേദനയിലും മകൻ്റെ അവയവ ദാനത്തിലൂടെ എട്ട് മനുഷ്യർക്ക് പുതുജീവൻ നല്കുകയാണ് മരിച്ച രുദ്രേഷിൻ്റെ മാതാപിതാക്കൾ.
© 2026 Seemedia News | privacy policy