+91 9895 915 569
Email

രാജീവ് ഗാന്ധി അക്കാദമി ഫോർ ഏവിയേഷൻ ടെക്‌നോളജി 2026 വർഷത്തേക്കുള്ള കൊമേർഷ്യൽ പൈലറ്റ് ലൈസൻസ് പരിശീലനത്തിനായി ട്രെയിനികളെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷകൾ ക്ഷണിച്ചു

23/06/2026


രാജീവ് ഗാന്ധി അക്കാദമി ഫോർ ഏവിയേഷൻ ടെക്‌നോളജി 2026 വർഷത്തേക്കുള്ള കൊമേർഷ്യൽ പൈലറ്റ് ലൈസൻസ് പരിശീലനത്തിനായി ട്രെയിനികളെ തിരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷകൾ ക്ഷണിച്ചു. 12-ാം ക്ലാസ് അല്ലെങ്കിൽ തത്തുല്യ പരീക്ഷയിൽ കുറഞ്ഞത് 50 ശതമാനം മാർക്ക്. കൂടാതെ ഫിസിക്‌സ്, മാത്തമാറ്റിക്‌സ് വിഷയങ്ങളിൽ 55% മാർക്ക് ആണ് യോഗ്യത. എസ്.സി/എസ്.ടി വിഭാഗങ്ങളിൽ നിന്നുള്ള അപേക്ഷകർക്ക് 12-ാം ക്ലാസ് അല്ലെങ്കിൽ തത്തുല്യ പരീക്ഷയിൽ കുറഞ്ഞത് 45% മാർക്കും ഫിസിക്‌സ്, മാത്തമാറ്റിക്‌സ് വിഷയങ്ങളിൽ 50% മാർക്കും ആണ് യോഗ്യത. കുറഞ്ഞ പ്രായം: 2026 ഏപ്രിൽ മാസത്തിൽ 17 വയസ്സ്. പ്രോസ്പെക്ടസും അപേക്ഷാഫോറവും അക്കാദമിയുടെ വെബ്സൈറ്റിൽ ലഭ്യമാണ്: www.rajivgandhiacademyforaviationtechnnology.org. അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി ജൂലൈ 15. കൂടുതൽ വിവരങ്ങൾക്ക് : ഫോൺ – 8547246538, 7012297166. ഇമെയിൽ: ragaat@gmail.com.

LATEST NEWS

തലസ്ഥാനത്തെ പ്രസ് ക്ലബ്ബ് അറുപതിന്റെ നിറവിൽ . വജ്ര ജൂബിലി ആഘോഷത്തിന് തുടക്കം.
പ്രവാസികളുടെ ഹൃദയം കവർന്ന ഈസാക്ക
കേരളത്തിന്റെ വികസനസ്വപ്നങ്ങൾക്ക് കരുത്തേകി വിഴിഞ്ഞത്ത് ആദ്യ ഇറക്കുമതി കണ്ടെയ്നറെത്തി
തീരാവേദനയിലും മകൻ്റെ അവയവ ദാനത്തിലൂടെ എട്ട് മനുഷ്യർക്ക് പുതുജീവൻ നല്കുകയാണ് മരിച്ച രുദ്രേഷിൻ്റെ മാതാപിതാക്കൾ.
© 2026 Seemedia News | privacy policy