+91 9895 915 569
Email

കൊട്ടാരക്കരയില്‍ ടിപ്പര്‍ ലോറി ബസ് സ്‌റ്റോപ്പിലേക്ക് പാഞ്ഞു കയറി; കുട്ടികളുടെ മേലേക്ക് മറിഞ്ഞു; 3 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

23/06/2026


കൊല്ലം: കൊട്ടാരക്കരയില്‍ ബസ് കാത്തു നിന്ന കുട്ടികള്‍ക്ക് മേല്‍ പാഞ്ഞു കയറി. വാഹനത്തിന് അടിയിൽപ്പെട്ട മൂന്നു വിദ്യാർത്ഥികൾ മരിച്ചതായാണ് പ്രാഥമിക റിപ്പോർട്ടുകൾ. നിയന്ത്രണം വിട്ട ടിപ്പര്‍ ലോറി ബസ് സ്‌റ്റോപ്പിലേക്ക് പാഞ്ഞു കയറുകയായിരുന്നു. മുക്കോളി മുക്കിലായിരുന്നു സംഭവം. മണ്ണ് കയറ്റി വന്ന ലോറിയാണ് കുട്ടികള്‍ക്ക് മേല്‍ മറിഞ്ഞത്. അമിത വേഗതയിലെത്തിയ ലോറി ബസ് സ്‌റ്റോപ്പില്‍ ഇടിക്കുകയും, ബസ് കാത്തു നിന്ന കുട്ടികളുടെ മേലേക്ക് മറിയുകയുമായിരുന്നു. കുട്ടികള്‍ മണ്ണിനടിയില്‍പ്പെടുകയായിരുന്നു. പ്രദേശത്ത് പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. പരിക്കേറ്റവരെ കൊട്ടാരക്കരയ്ക്ക് സമീപത്തെ ആശുപത്രികളിലേക്ക് കൊണ്ടുപോയതായി പൊലീസ് അറിയിച്ചു

LATEST NEWS

തലസ്ഥാനത്തെ പ്രസ് ക്ലബ്ബ് അറുപതിന്റെ നിറവിൽ . വജ്ര ജൂബിലി ആഘോഷത്തിന് തുടക്കം.
പ്രവാസികളുടെ ഹൃദയം കവർന്ന ഈസാക്ക
കേരളത്തിന്റെ വികസനസ്വപ്നങ്ങൾക്ക് കരുത്തേകി വിഴിഞ്ഞത്ത് ആദ്യ ഇറക്കുമതി കണ്ടെയ്നറെത്തി
തീരാവേദനയിലും മകൻ്റെ അവയവ ദാനത്തിലൂടെ എട്ട് മനുഷ്യർക്ക് പുതുജീവൻ നല്കുകയാണ് മരിച്ച രുദ്രേഷിൻ്റെ മാതാപിതാക്കൾ.
© 2026 Seemedia News | privacy policy