+91 9895 915 569
Email

രംഗോലി മെഹ്ഫിൽ നൈറ്റ് 25 ന്

23.7.2026


രംഗോലി മെഹ്ഫിൽ നൈറ്റ് 25 ന് തിരുവനന്തപുരം: അനന്തപുരിക്ക് പാടി പതിഞ്ഞ ഹിന്ദി ഗാനങ്ങളുടെ മധുരിമയുമായി പ്രേംനസീർ സുഹൃത് സമിതിയുടെ പിന്നണി ഗായകരുടെ കൂട്ടായ്മയായ പ്രേംസിംഗേഴ്സ് ഗായകർ രംഗോലി മെഹ്ഫിൽ നൈറ്റ് ഒരുക്കുന്നു. 25 ശനിയാഴ്ച വൈകുന്നേരം 6 ന് തൈക്കാട് ഭാരത് ഭവൻ മണ്ണരങ്ങിൽ ഗായകൻ ജി. ശ്രീറാം ഗാനസന്‌ധ്യ ഉൽഘാടനം ചെയ്യും. സംഗീതജ്ഞൻ റോണി റാഫേൽ , സമിതി ഭാരവാഹികളായ തെക്കൻ സ്റ്റാർ ബാദുഷ, ജയൻ സാഗര, പനച്ചമുട് ഷാജ ഹാൻ, അലോഷ്യസ് പെരേര, സമീർ കെ. തങ്ങൾ,ഡോ.ഗീതാ ഷാനവാസ്, എം.എച്ച്. സുലൈമാൻ, ഷാജത്ത് എന്നിവർ പങ്കെടുക്കും. വൈകുന്നേരം 4 മുതൽ ഗാനസന്ധ്യയും നൃത്താവിഷ്ക്കാരവും തുടങ്ങും.

LATEST NEWS

തലസ്ഥാനത്തെ പ്രസ് ക്ലബ്ബ് അറുപതിന്റെ നിറവിൽ . വജ്ര ജൂബിലി ആഘോഷത്തിന് തുടക്കം.
പ്രവാസികളുടെ ഹൃദയം കവർന്ന ഈസാക്ക
കേരളത്തിന്റെ വികസനസ്വപ്നങ്ങൾക്ക് കരുത്തേകി വിഴിഞ്ഞത്ത് ആദ്യ ഇറക്കുമതി കണ്ടെയ്നറെത്തി
തീരാവേദനയിലും മകൻ്റെ അവയവ ദാനത്തിലൂടെ എട്ട് മനുഷ്യർക്ക് പുതുജീവൻ നല്കുകയാണ് മരിച്ച രുദ്രേഷിൻ്റെ മാതാപിതാക്കൾ.
© 2026 Seemedia News | privacy policy