+91 9895 915 569
Email

തിരുവനന്തപുരം പ്രസ്സ് ക്ലബ്ബ് - വജ്ര ജൂബിലി - സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം

2..8.20 26


പ്രസ് ക്ലബ വജ്രജൂബിലി : സംഘാടക സമിതി ഓഫീസ് മന്ത്രി സി പി ജോണ്‍ ഉദ്ഘാടനം ചെയ്തു വിദ്യാര്‍ത്ഥി നേതാവായിരുന്ന കാലം മുതലുള്ള ആത്മബന്ധമാണ് തിരുവനന്തപുരം പ്രസ് ക്ലബുമായുള്ളതെന്ന് ഗതാഗതമന്ത്രി സി പി ജോണ്‍. പ്രസ് ക്ലബിന്റെ അറുപതാം വാര്‍ഷികാഷോഷങ്ങളുടെ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസ് ക്ലബിലും ജേണലിസം ഇന്‍സ്റ്റിറ്റ്യൂട്ടിലും നവീന സൗകര്യങ്ങള്‍ ഒരുക്കാന്‍ ഇടപെടല്‍ നടത്തുമെന്ന് മന്ത്രി അറിയിച്ചു. ഒരു വര്‍ഷം നീളുന്ന വജ്രബൂബിലി ആഘോഷങ്ങളുടെ ഭാഗമായി അന്തര്‍ദേശീയ സെമിനാറുകള്‍, ലോക മാധ്യമ സമ്മേളനം, എക്‌സിബിഷനുകള്‍, കായിക-കലാമേളകള്‍ എന്നിവ സംഘടിപ്പിക്കുന്നുണ്ട്. പ്രസ് ക്ലബ് പ്രസിഡന്റ് എസ് ശ്രീകേഷ്, സെക്രട്ടറി പി ആര്‍ പ്രവീണ്‍, സംഘാടകസമിതി ചെയര്‍മാന്‍ കരിയം രവി, ജനറല്‍ കണ്‍വീനര്‍ ജോയ് നായര്‍, വെസ് ചെയര്‍മാന്‍മാരായ റസാഖ് കളത്തിങ്കല്‍, എപി ജിനന്‍, സബ് കമ്മിറ്റി ചെയര്‍മാന്‍മാരായ മലയിന്‍കീഴ് ഗോപാലകൃഷ്ണന്‍,കെ പി കൈലാസ് നാഥ്, എം ഹരികുമാര്‍, രമേഷ് രാമചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു

LATEST NEWS

തലസ്ഥാനത്തെ പ്രസ് ക്ലബ്ബ് അറുപതിന്റെ നിറവിൽ . വജ്ര ജൂബിലി ആഘോഷത്തിന് തുടക്കം.
പ്രവാസികളുടെ ഹൃദയം കവർന്ന ഈസാക്ക
കേരളത്തിന്റെ വികസനസ്വപ്നങ്ങൾക്ക് കരുത്തേകി വിഴിഞ്ഞത്ത് ആദ്യ ഇറക്കുമതി കണ്ടെയ്നറെത്തി
തീരാവേദനയിലും മകൻ്റെ അവയവ ദാനത്തിലൂടെ എട്ട് മനുഷ്യർക്ക് പുതുജീവൻ നല്കുകയാണ് മരിച്ച രുദ്രേഷിൻ്റെ മാതാപിതാക്കൾ.
© 2026 Seemedia News | privacy policy