+91 9895 915 569
Email

പെയ്തൊഴിയാത്ത ഓർമ്മകളുമായി പാണക്കാട് ശിഹാബ് തങ്ങൾ അനുസ്മരണം 5 ന്

2. 8. 2026


പെയ്‌തൊഴിയാത്ത ഓർമകളുമായി സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ അനുസ്മരണ സമ്മേളനം തലസ്ഥാനത്ത്. പതിറ്റാണ്ടുകളോളം മതേതര കേരളത്തിന് വഴികാട്ടിയായിരുന്ന പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ഓർമകളുമായി മുസ്‌ലിംലീഗ് സംസ്ഥാന കമ്മിറ്റി അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുകയാണ്. ഓഗസ്റ്റ് 5 ബുധനാഴ്ച വൈകുന്നേരം 3 മണിക്ക് തിരുവനന്തപുരം അയ്യങ്കാളി ഹാളിലാണ് (വി ജെ ടി ഹാൾ) പരിപാടി. സ്വാഗതം: അഡ്വ. പി.എം.എ സലാം ഉദ്ഘാടനം: *പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ* അധ്യക്ഷൻ: *പി.കെ കുഞ്ഞാലിക്കുട്ടി* (വ്യവസായ, ഐ.ടി, എ.ഐ വകുപ്പ് മന്ത്രി) മുഖ്യാതിഥി: *രമേശ് ചെന്നിത്തല* (ആഭ്യന്തര മന്ത്രി) അതിഥികൾ: *കെ മുരളീധരൻ* (ആരോഗ്യ മന്ത്രി) *സി.പി ജോൺ* (ഗതാഗത മന്ത്രി) *കെ.എൻ ബാലഗോപാൽ* (മുൻ ധനമന്ത്ര) *കെ. രാജൻ* (മുൻ റവന്യൂ മന്ത്രി) *റവ. മോൺ. യൂജിൻ എച്ച്. പെരേര* (വികാരി ജനറൽ, തിരുവനന്തപുരം ലത്തീൻ അതിരൂപത) *സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി* (ശാന്തിഗിരി ആശ്രമം) രാഷ്ട്രീയ, സാമൂഹ്യ മേഖലകളിലെ പ്രമുഖ നേതാക്കൾ സംബന്ധിക്കുന്നു

LATEST NEWS

തലസ്ഥാനത്തെ പ്രസ് ക്ലബ്ബ് അറുപതിന്റെ നിറവിൽ . വജ്ര ജൂബിലി ആഘോഷത്തിന് തുടക്കം.
പ്രവാസികളുടെ ഹൃദയം കവർന്ന ഈസാക്ക
കേരളത്തിന്റെ വികസനസ്വപ്നങ്ങൾക്ക് കരുത്തേകി വിഴിഞ്ഞത്ത് ആദ്യ ഇറക്കുമതി കണ്ടെയ്നറെത്തി
തീരാവേദനയിലും മകൻ്റെ അവയവ ദാനത്തിലൂടെ എട്ട് മനുഷ്യർക്ക് പുതുജീവൻ നല്കുകയാണ് മരിച്ച രുദ്രേഷിൻ്റെ മാതാപിതാക്കൾ.
© 2026 Seemedia News | privacy policy