+91 9895 915 569
Email

പാസ്പോർട്ട് നിഷേധിച്ചത് ഭരണഘടനാ വിരുദ്ധം,ആർ രാജഗോപാൽ

7/8/2026


തിരുവനന്തപുരം: പാസ്പോർട്ട് നിഷേധിച്ചത് ഭരണഘടനാ വിരുദ്ധമെന്ന് ടെലിഗ്രാഫ് മുൻ എഡിറ്റർ ആർ.രാജഗോപാൽ പറഞ്ഞു. ആൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ തിരുവനന്തപുരം ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് ഇന്ത്യൻ ഭരണഘടനയും എസ്.ഐ.ആറും എന്ന വിഷയത്തിൽ അഡ്വ.പാരിപ്പള്ളി രവീന്ദ്രൻ നഗർ (ജോയിന്റ് കൗൺസിൽ ഹാൾ,പ്രസ് ക്ലബ് സമീപം)നടന്ന സെമിനാർ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാസ്പോർട്ട് നിയമത്തിന് വിരുദ്ധമായിട്ടാണ് തന്റെ പാസ്പോർട്ട് നിഷേധിച്ചതെന്നും അദ്ദേഹം പറഞ്ഞു. ബാർ കൗൺസിൽ അംഗം ഡോ .ടി.ഗീനാകുമാരി മോഡറേറ്ററായി . യൂണിയൻ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് അഡ്വ.സി പി പ്രമോദ് മുൻ അഡീഷണൽ അഡ്വക്കേറ്റ് ജനറൽ അഡ്വ.അശോക്.എം.ചെറിയാൻ,അഡ്വ.എ.സമ്പത്ത്,അഡ്വ.എസ്.പി.ദീപക്,അഡ്വ.മടവൂർ അനിൽ,അഡ്വ.സുധീർ ഗണേഷ് കുമാർ,അഡ്വ.ആനവൂർ വേലായുധൻ നായർ,ബാർ കൗൺസിൽ അംഗങ്ങളായ അഡ്വ.നഗരാജ് നാരായണൻ,പള്ളിച്ചൽ എസ് കെ പ്രമോദ് എന്നിവർ പങ്കടുത്തു.യൂണിയൻ ജില്ലാ സെക്രട്ടറി എ എ ഹക്കീം സ്വാഗതവും പ്രസിഡന്റ് കെ ഓ അശോകൻ നന്ദിയും പറഞ്ഞു.പ്രതിനിധി സമ്മേളനം ശനിയാഴ്ച മുല്ലൂർ മധുസൂദനൻ നായർ നഗർ (ചാക്ക വൈ എം എ ഹാൾ)ജസ്റ്റിസ് കെ ബാബു ഉത്ഘാടനം ചെയ്തു

LATEST NEWS

തലസ്ഥാനത്തെ പ്രസ് ക്ലബ്ബ് അറുപതിന്റെ നിറവിൽ . വജ്ര ജൂബിലി ആഘോഷത്തിന് തുടക്കം.
പ്രവാസികളുടെ ഹൃദയം കവർന്ന ഈസാക്ക
കേരളത്തിന്റെ വികസനസ്വപ്നങ്ങൾക്ക് കരുത്തേകി വിഴിഞ്ഞത്ത് ആദ്യ ഇറക്കുമതി കണ്ടെയ്നറെത്തി
തീരാവേദനയിലും മകൻ്റെ അവയവ ദാനത്തിലൂടെ എട്ട് മനുഷ്യർക്ക് പുതുജീവൻ നല്കുകയാണ് മരിച്ച രുദ്രേഷിൻ്റെ മാതാപിതാക്കൾ.
© 2026 Seemedia News | privacy policy