+91 9895 915 569
Email

ബാലരാമപുരം സി.ഐ ഓഫീസ് ആഭ്യന്തര മന്ത്രി ഉദ്ഘാടനം ചെയ്തു.

13.8.2026


പൊലീസ് സ്റ്റേഷനുകളിൽ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കും – ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പരാതികൾ വേഗത്തിൽ പരിഹരിക്കുന്നതിനും വേഗത്തിൽ നടപടി സ്വീകരിക്കുന്നതിനും ആധുനീക സൗകര്യങ്ങളോടെയുള്ള ബാലരാമപുരത്തെ സി.ഐ ഓഫീസ് ജനങ്ങൾക്ക് പ്രയോജനകരമാവുമെന്നും പൊലീസ് ഉദ്യോഗസ്ഥർ ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. ബാലരാമപുരത്തെ എയ്ഡ് പോസ്റ്ര് സി.ഐ ഓഫീയ് ആയി ഉയർത്തിയതിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു. തിരുവനന്തപുരം റൂറൽ എസ്.പി ജെ.കെ അനിൽകുമാറിന് രമേശ് ചെന്നിത്തല താക്കോൽ കൈമാറി. എം.വിൻസെന്റ് എം.എൽ.എ, കെ.പി.സി.സി മെമ്പർ വിൻസന്റ് ഡി പോൾ, യു.ഡി.എഫ് കൺവീനർ എ.എം സുധീർ, സൗത്ത് മണ്ഡലം പ്രസിഡന്റ് എ.അർഷാദ്, നോർത്ത് മണ്ഡലം പ്രസിഡന്റ് നതീഷ് നളിനൻ, റൂറൽ അഡീഷണൽ എസ്.പി ജെ.കെ ബിനിൽ, നെയ്യാറ്റിൻകര ഡി.വൈ.എസ്.പി സ്റ്റുവർട്ട് കീലർ, കാട്ടാക്കട ഡി.വൈ.എസ്.പി ബിനുകുമാർ, സ്പെഷ്യൽ ബ്രാഞ്ച ഡി.വൈ.എസ്.പി അനിൽകുമാർ, ബാലരാമപുരം സി.ഐ അഭിലാഷ് തുടങ്ങിയവരും നാട്ടുകാരും പങ്കെടുത്തു.

LATEST NEWS

തലസ്ഥാനത്തെ പ്രസ് ക്ലബ്ബ് അറുപതിന്റെ നിറവിൽ . വജ്ര ജൂബിലി ആഘോഷത്തിന് തുടക്കം.
പ്രവാസികളുടെ ഹൃദയം കവർന്ന ഈസാക്ക
കേരളത്തിന്റെ വികസനസ്വപ്നങ്ങൾക്ക് കരുത്തേകി വിഴിഞ്ഞത്ത് ആദ്യ ഇറക്കുമതി കണ്ടെയ്നറെത്തി
തീരാവേദനയിലും മകൻ്റെ അവയവ ദാനത്തിലൂടെ എട്ട് മനുഷ്യർക്ക് പുതുജീവൻ നല്കുകയാണ് മരിച്ച രുദ്രേഷിൻ്റെ മാതാപിതാക്കൾ.
© 2026 Seemedia News | privacy policy