+91 9895 915 569
Email

ബീമാപ്പള്ളി റഷീദിന് തലസ്ഥാനത്തിന്റെ സ്നേഹാജ്ഞലി .

9.9.2026


ഓർമ്മകളുടെ നോവറിഞ്ഞ്, സ്നേഹാദരങ്ങളോടെ തലസ്ഥാന നഗരി... ​മുസ്ലിം ലീഗ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ബീമാപ്പള്ളി റഷീദ് അനുസ്മരണ സമ്മേളനം പ്രിയനേതാവിന്റെ മായാത്ത ഓർമ്മകൾ കൊണ്ടും വികാരനിർഭരമായ മുഹൂർത്തങ്ങൾ കൊണ്ടും നെഞ്ചകം തൊടുന്നൊരു അനുഭവമായി മാറി. പാണക്കാട് തങ്ങൾ ഹാളിൽ തടിച്ചുകൂടിയ ജനസഞ്ചയവും പ്രമുഖരുടെ സാന്നിധ്യവും ആ വ്യക്തിപ്രഭാവത്തിന്റെ വ്യാപ്തി വിളിച്ചോതുന്നതായിരുന്നു. ​"പൊതുപ്രവർത്തനത്തിൽ ലാളിത്യവും മാന്യതയും വ്യക്തിശുദ്ധിയുമാണ് പ്രധാനം. സ്വയം സമർപ്പിതമായ ജീവിതശൈലി കാത്തുസൂക്ഷിച്ച മാതൃകാ നേതാവായിരുന്നു ബീമാപ്പള്ളി റഷീദ്..." - അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി കുറിച്ച വാക്കുകൾ സദസ്സിന്റെ ഹൃദയത്തിൽ തട്ടി. ​പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളുടെ പ്രാർത്ഥനാ നിർഭരമായ സാന്നിധ്യവും, സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാമിന്റെ അനുസ്മരണ പ്രഭാഷണവും ചടങ്ങിന് ആത്മീയവും വൈകാരികവുമായ ഔന്നത്യമേകി. മന്ത്രിമാർ, ജനപ്രതിനിധികൾ, സാമൂഹിക-സാമുദായിക രംഗത്തെ പ്രമുഖർ, ലീഗിന്റെ സംസ്ഥാന-ജില്ലാ ഭാരവാഹികൾ തുടങ്ങി വൻനിര തന്നെ പ്രിയനേതാവിന് പ്രണാമമർപ്പിക്കാൻ ഒന്നിച്ചണഞ്ഞു.

LATEST NEWS

തലസ്ഥാനത്തെ പ്രസ് ക്ലബ്ബ് അറുപതിന്റെ നിറവിൽ . വജ്ര ജൂബിലി ആഘോഷത്തിന് തുടക്കം.
പ്രവാസികളുടെ ഹൃദയം കവർന്ന ഈസാക്ക
കേരളത്തിന്റെ വികസനസ്വപ്നങ്ങൾക്ക് കരുത്തേകി വിഴിഞ്ഞത്ത് ആദ്യ ഇറക്കുമതി കണ്ടെയ്നറെത്തി
തീരാവേദനയിലും മകൻ്റെ അവയവ ദാനത്തിലൂടെ എട്ട് മനുഷ്യർക്ക് പുതുജീവൻ നല്കുകയാണ് മരിച്ച രുദ്രേഷിൻ്റെ മാതാപിതാക്കൾ.
© 2026 Seemedia News | privacy policy