+91 9895 915 569
Email

ജംബുലിംഗം സുരേഷ് പോലീസ് പിടിയിൽ .

15.9.2026


കഴിഞ്ഞ പത്ത് വർഷമായി പിടിയിലാകാത്ത ‘ജംബുലിഗം’ സുരേഷ് പോലീസ് പിടിയിൽ ബാലരാമപുരം: തലസ്ഥാനത്തെ കുപ്രസിദ്ധ ഗുണ്ട ബാലരാമപുരത്ത് പിടിയിൽ; 80-ഓളം കേസുകളിൽ പ്രതിയെന്ന് പോലീസ് തിരുവനന്തപുരം: പത്ത് വർഷത്തോളം പോലീസിനെ വെട്ടിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന തലസ്ഥാനത്തെ കുപ്രസിദ്ധ ഗുണ്ട ‘ജംബുലിഗം’ സുരേഷ് ഒടുവിൽ പിടിയിൽ. ബാലരാമപുരത്ത് നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. 80-ഓളം ക്രിമിനൽ കേസുകളിൽ പ്രതിയാണ് സുരേഷെന്നാണ് പോലീസ് നൽകുന്ന വിവരം. പോലീസ് സംഘത്തെ വെട്ടിച്ച് രക്ഷപ്പെട്ടത് ഉൾപ്പെടെ നിരവധി കേസുകളിൽ ഇയാൾ പ്രതിയായിരുന്നുവെന്നാണ് സൂചന. വർഷങ്ങളായി പോലീസിന് പിടികൊടുക്കാതെ വിവിധ ഇടങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്ന സുരേഷിനെ കണ്ടെത്താൻ പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്. തലസ്ഥാനത്തെ ഗുണ്ടാ സംഘങ്ങളുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ അന്വേഷണങ്ങളിലും ഇയാളുടെ സാന്നിധ്യം നേരത്തെ ശ്രദ്ധയിൽപ്പെട്ടിരുന്നു.

LATEST NEWS

തലസ്ഥാനത്തെ പ്രസ് ക്ലബ്ബ് അറുപതിന്റെ നിറവിൽ . വജ്ര ജൂബിലി ആഘോഷത്തിന് തുടക്കം.
പ്രവാസികളുടെ ഹൃദയം കവർന്ന ഈസാക്ക
കേരളത്തിന്റെ വികസനസ്വപ്നങ്ങൾക്ക് കരുത്തേകി വിഴിഞ്ഞത്ത് ആദ്യ ഇറക്കുമതി കണ്ടെയ്നറെത്തി
തീരാവേദനയിലും മകൻ്റെ അവയവ ദാനത്തിലൂടെ എട്ട് മനുഷ്യർക്ക് പുതുജീവൻ നല്കുകയാണ് മരിച്ച രുദ്രേഷിൻ്റെ മാതാപിതാക്കൾ.
© 2026 Seemedia News | privacy policy