+91 9895 915 569
Email

ഓപ്പറേഷൻ തുഫാന്റെ ഭാഗമായി കോട്ടയം ജില്ലാ പോലീസ് മേധാവി കെ. എം. സാബു മാത്യുവിൻ്റെ കീഴിലുള്ള ഡാൻസാബ് ടീമും, മണിമല പോലീസും നടത്തിയ പരിശോധയിൽ മൂന്ന് കിലോ കഞ്ചാവുമായി യുവാവിനെ അറസ്റ്റ് ചെയ്തു

15/09/2026


ഓപ്പറേഷൻ തുഫാന്റെ ഭാഗമായി കോട്ടയം ജില്ലാ പോലീസ് മേധാവി കെ. എം. സാബു മാത്യുവിൻ്റെ കീഴിലുള്ള ഡാൻസാബ് ടീമും, മണിമല പോലീസും നടത്തിയ പരിശോധയിൽ മൂന്ന് കിലോ കഞ്ചാവുമായി യുവാവിനെ അറസ്റ്റ് ചെയ്തു. എരുമേലി പൊന്തൻപുഴ ,കരിമ്പനക്കുളം സ്വദേശി ഒതറക്കുന്നേൽ അലൻ ഫിലിപ്പോസിനെയാണ് അറസ്റ്റ് ചെയ്തത്.കരിമ്പനാകുളത്തുള്ള വീട്ടിൽ നിന്നും മുക്കട ഭാഗത്തേക്ക്‌ സ്കൂട്ടറിൽ വരികയായിരുന്ന പ്രതിയെ വഴിമധ്യേ പോലീസ് സംഘം പിടികൂടുകയും കഞ്ചാവ് കണ്ടെടുക്കുകയുമായിരുന്നു.ഇയാൾക്കെതിരെ വേറെയും കഞ്ചാവ് കേസ് നിലവിലുണ്ടന്ന് പോലീസ് അറിയിച്ചു.പ്രതി നാളുകളായി പോലീസിൻ്റെ നിരീക്ഷണത്തിലായിരുന്നു. ഡി വൈ എസ് പി റിജോ പി ജോസഫിന്റെ മേൽ നോട്ടത്തിൽ എരുമേലി ഇൻപെക്ടർ സുരേഷ് എം.ആർ,മണിമല എസ്എച്ച് ഒ പ്രദീപ് കുമാർ എന്നിവർ ചേർന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

LATEST NEWS

തലസ്ഥാനത്തെ പ്രസ് ക്ലബ്ബ് അറുപതിന്റെ നിറവിൽ . വജ്ര ജൂബിലി ആഘോഷത്തിന് തുടക്കം.
പ്രവാസികളുടെ ഹൃദയം കവർന്ന ഈസാക്ക
കേരളത്തിന്റെ വികസനസ്വപ്നങ്ങൾക്ക് കരുത്തേകി വിഴിഞ്ഞത്ത് ആദ്യ ഇറക്കുമതി കണ്ടെയ്നറെത്തി
തീരാവേദനയിലും മകൻ്റെ അവയവ ദാനത്തിലൂടെ എട്ട് മനുഷ്യർക്ക് പുതുജീവൻ നല്കുകയാണ് മരിച്ച രുദ്രേഷിൻ്റെ മാതാപിതാക്കൾ.
© 2026 Seemedia News | privacy policy