+91 9895 915 569
Email

പത്തനംതിട്ടയിലെ പ്രളയബാധിത കുടുംബങ്ങള്‍ക്ക് 10000 രൂപ ധനസഹായം; തുക അനുവദിച്ച് സര്‍ക്കാര്‍

15/09/2026


തിരുവനന്തപുരം: പ്രളയജലം കയറി നാശനഷ്ടം സംഭവിച്ച പത്തനംതിട്ട ജില്ലയിലെ കുടുംബങ്ങള്‍ക്ക് അടിയന്തര ആശ്വാസമായി 25.64 കോടി രൂപ അനുവദിച്ചു. പ്രളയബാധിതരായ 25,648 കുടുംബങ്ങളുടെ വീടുകള്‍ വാസയോഗ്യമാക്കുന്നതിനാണ് തുക വിനിയോഗിക്കുന്നത്. ഒരു കുടുംബത്തിന് 10,000 രൂപ വീതമാണ് ധനസഹായം. ആകെ തുകയായ 25.64 കോടി രൂപ സംസ്ഥാന ദുരന്ത പ്രതികരണ നിധി (SDRF), മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി (CMDRF) എന്നിവയില്‍ നിന്നാണ് അനുവദിച്ചത്. സഹായധനം ലഭ്യമാക്കുന്നത് സംബന്ധിച്ച് പത്തനംതിട്ട ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ദുരിതാശ്വാസ തുക വൈകാതെ തന്നെ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് കൈമാറും.

LATEST NEWS

തലസ്ഥാനത്തെ പ്രസ് ക്ലബ്ബ് അറുപതിന്റെ നിറവിൽ . വജ്ര ജൂബിലി ആഘോഷത്തിന് തുടക്കം.
പ്രവാസികളുടെ ഹൃദയം കവർന്ന ഈസാക്ക
കേരളത്തിന്റെ വികസനസ്വപ്നങ്ങൾക്ക് കരുത്തേകി വിഴിഞ്ഞത്ത് ആദ്യ ഇറക്കുമതി കണ്ടെയ്നറെത്തി
തീരാവേദനയിലും മകൻ്റെ അവയവ ദാനത്തിലൂടെ എട്ട് മനുഷ്യർക്ക് പുതുജീവൻ നല്കുകയാണ് മരിച്ച രുദ്രേഷിൻ്റെ മാതാപിതാക്കൾ.
© 2026 Seemedia News | privacy policy