+91 9895 915 569
Email

വിഴിഞ്ഞം തുറമുഖം: കൈത്തറി നാടിന് അഭിമാനമായി ബാലരാമപുരത്ത് കണ്ടയ്നർ സ്റ്റേഷൻ - *അബൂബക്കർ *

16.9.2026


വിഴിഞ്ഞം തുറമുഖം : ബാലരാമപുരത്ത് വികസനകുതിപ്പുണ്ടാകും. : മന്ത്രി പി കെ .കുഞ്ഞാലികുട്ടി. വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാകുന്നതോടെ കൈത്തറി നാടായ ബാലരാമപുരത്ത് വികസനകുതിപ്പുണ്ടാകുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. തലസ്ഥാനത്തെ ആദ്യ കണ്ടൈനർ ഫ്രൈറ്റ് സ്റ്റേഷന്റെ ശിലാസ്ഥാപനം ബാലരാമപുരം ട്രിവാൻഡ്രം സ്പിന്നിംഗ് മിൽ കാമ്പോണ്ടിൽ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസും ട്രിവാൻഡ്രം സ്പിന്നിങ് മിൽ ഭൂമിയിൽ നടത്തുന്ന കണ്ടെയ്നർ സ്റ്റേഷൻ പ്രാവർത്തികമാകുന്നതോടുകൂടി വികസനത്തിന്റെ അനന്തസാധ്യതകൾ വഴി തുറക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. എം വിൻസെന്റ് എംഎൽഎ അധ്യക്ഷനായി കെ എസ് ഐ മാനേജിങ് ഡയറക്ടർ ഡോക്ടർ അനിൽ മുഹമ്മദ് സ്വാഗതമാശംസിച്ച യോഗത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ അഞ്ചിത വിനോദ് വാർഡ് മെമ്പർ പ്രസന്നകുമാരി വ്യവസായ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ കസ്റ്റംസിലെ ഉന്നത ഉദ്യോഗസ്ഥർ വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികൾ തുടങ്ങിയവർ പ്രസംഗിച്ചു.

LATEST NEWS

തലസ്ഥാനത്തെ പ്രസ് ക്ലബ്ബ് അറുപതിന്റെ നിറവിൽ . വജ്ര ജൂബിലി ആഘോഷത്തിന് തുടക്കം.
പ്രവാസികളുടെ ഹൃദയം കവർന്ന ഈസാക്ക
കേരളത്തിന്റെ വികസനസ്വപ്നങ്ങൾക്ക് കരുത്തേകി വിഴിഞ്ഞത്ത് ആദ്യ ഇറക്കുമതി കണ്ടെയ്നറെത്തി
തീരാവേദനയിലും മകൻ്റെ അവയവ ദാനത്തിലൂടെ എട്ട് മനുഷ്യർക്ക് പുതുജീവൻ നല്കുകയാണ് മരിച്ച രുദ്രേഷിൻ്റെ മാതാപിതാക്കൾ.
© 2026 Seemedia News | privacy policy