+91 9895 915 569
Email

മികച്ച അധ്യാപകനും ഹൃദ്രോഗചികിത്സാ രംഗത്തെ അതികായനുമായിരുന്ന ഡോക്ടർ. പ്രൊഫ. ജി.വിജയരാഘവൻ അന്തരിച്ചു.

21/09/2026


തിരുവനന്തപുരം: പ്രശസ്ത ഹൃദ്രോഗ വിദഗ്ധൻ ഡോ.ജി.വിജയരാഘവന്റെ വിയോഗം ആരോഗ്യ മേഖലയ്ക്ക് തീരാനഷ്ടമാണെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ അനുശോചിച്ചു. സർക്കാർ - സ്വകാര്യ മേഖലയിലെ അദ്ദേഹത്തിന്റെ സേവനം നിരവധി ഹൃദ്രോഗികളെയാണ് ജീവിതത്തിലേക്ക് മടക്കിക്കൊണ്ടു വന്നത്. തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജിലെ കാർഡിയോളജി വിഭാഗം മേധാവിയായും പ്രൊഫസറായും തിരുവനന്തപുരം കിംസ് ആശുപത്രിയിലെ വൈസ് ചെയർമാനായും അദ്ദേഹത്തിന്റെ പ്രവർത്തനം നിസ്തുലമായിരുന്നു. 1970കളുടെ അവസാനത്തിൽ ഇന്ത്യയിൽ ആദ്യമായി 2D എക്കോകാർഡിയോഗ്രാഫി മെഷീൻ അവതരിപ്പിക്കുകയും അത് ഉപയോഗിച്ച് ഹൃദ്രോഗ നിർണയം നടത്തുകയും ചെയ്ത മുൻനിര വിദഗ്ധരിൽ ഒരാളായിരുന്നു ഡോ.ജി.വിജയരാഘവൻ. വൈദ്യശാസ്ത്ര രംഗത്തെ അദ്ദേഹത്തിന്റെ സംഭാവനകൾ കേരളത്തിന്റെ ആരോഗ്യ മേഖലയ്ക്ക് എക്കാലവും വഴിവിളക്കായിരിക്കുമെന്നും മന്ത്രി കെ.മുരളീധരൻ അനുശോചിച്ചു.

LATEST NEWS

തലസ്ഥാനത്തെ പ്രസ് ക്ലബ്ബ് അറുപതിന്റെ നിറവിൽ . വജ്ര ജൂബിലി ആഘോഷത്തിന് തുടക്കം.
പ്രവാസികളുടെ ഹൃദയം കവർന്ന ഈസാക്ക
കേരളത്തിന്റെ വികസനസ്വപ്നങ്ങൾക്ക് കരുത്തേകി വിഴിഞ്ഞത്ത് ആദ്യ ഇറക്കുമതി കണ്ടെയ്നറെത്തി
തീരാവേദനയിലും മകൻ്റെ അവയവ ദാനത്തിലൂടെ എട്ട് മനുഷ്യർക്ക് പുതുജീവൻ നല്കുകയാണ് മരിച്ച രുദ്രേഷിൻ്റെ മാതാപിതാക്കൾ.
© 2026 Seemedia News | privacy policy