+91 9895 915 569
Email

ഓർമ്മകളെ തൊട്ടുണർത്തി ഒരു സി.എച്ച് സായാഹ്നം - *എ.അബൂബക്കർ . *

1.10.2026


ഓർമ്മകളിൽ തങ്ങിനിൽക്കുന്ന ഒരു സി.എച്ച്. സായാഹ്നം. ​കേവലം വാക്കുകളുടെ കോർക്കലല്ല, മറിച്ച് കേൾവിക്കാരന്റെ ഹൃദയത്തിലേക്ക് നേരിട്ടിറങ്ങിച്ചെല്ലുന്നതാണ് യഥാർത്ഥ പ്രഭാഷണം എന്ന് വീണ്ടും ബോധ്യപ്പെടുത്തിയ നിമിഷങ്ങൾക്കാണ് തലസ്ഥാന നഗരി സാക്ഷ്യം വഹിച്ചത്. ​മുസ്ലിം ലീഗ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി നന്ദാവനം പാണക്കാട് തങ്ങൾ ഹാളിൽ സംഘടിപ്പിച്ച 43-ാമത് സി.എച്ച്. സ്മാരക പ്രഭാഷണം കേൾവിക്കാർക്ക് വികാരനിർഭരവും പ്രൗഢഗംഭീരവുമായ അനുഭവമായി മാറി.കേരള സർവ്വകലാശാലാ മലയാള വിഭാഗം മേധാവി ഡോ.. എം.എ.സിദ്ധിഖ് സി.എച്ച് സ്മാരക പ്രഭാഷണം നടത്തി. ​മോശം കാലാവസ്ഥയും നഗരത്തിലെ പ്രതികൂല സാഹചര്യങ്ങളും മറികടന്ന്, ജില്ലയുടെ നാനാഭാഗങ്ങളിൽ നിന്നും ഒഴുകിയെത്തിയ പ്രിയപ്പെട്ട പ്രവർത്തകരും നേതാക്കളും സാന്നിധ്യം കൊണ്ട് ഈ ചടങ്ങിനെ ധന്യമാക്കി. സി.എച്ച്. മുഹമ്മദ് കോയ എന്ന മഹാപ്രതിഭയുടെ തിളക്കമാർന്ന ജീവിതവും വ്യക്തിത്വവും പരിഷ്കാരങ്ങളും ആവോളം ഹൃദയത്തിലേക്ക് ആവാഹിച്ചാണ് ഓരോരുത്തരും മടങ്ങിയത്. ജില്ലാ വൈസ്പ്രസിഡന്റ് അഡ്വ. പാച്ചല്ലൂർ നുജുമുദ്ധീൻ അദ്ധ്യക്ഷനായ ചടങ്ങിൽ ജില്ലാ ജനറൽ സെക്രട്ടറി സ്വാഗത പ്രഭാഷണവും, സെക്രട്ടറി ഷഹീർ ജി അഹമ്മദ് അഥിതികളെ പരിചയപ്പെടുത്തി പ്രസംഗിച്ചു. ​

LATEST NEWS

തലസ്ഥാനത്തെ പ്രസ് ക്ലബ്ബ് അറുപതിന്റെ നിറവിൽ . വജ്ര ജൂബിലി ആഘോഷത്തിന് തുടക്കം.
പ്രവാസികളുടെ ഹൃദയം കവർന്ന ഈസാക്ക
കേരളത്തിന്റെ വികസനസ്വപ്നങ്ങൾക്ക് കരുത്തേകി വിഴിഞ്ഞത്ത് ആദ്യ ഇറക്കുമതി കണ്ടെയ്നറെത്തി
തീരാവേദനയിലും മകൻ്റെ അവയവ ദാനത്തിലൂടെ എട്ട് മനുഷ്യർക്ക് പുതുജീവൻ നല്കുകയാണ് മരിച്ച രുദ്രേഷിൻ്റെ മാതാപിതാക്കൾ.
© 2026 Seemedia News | privacy policy