+91 9895 915 569
Email

പ്രേം നസീർ ബഹ്റൈൻ പുരസ്ക്കാരങ്ങൾ 23ന് വിതരണം ചെയ്യും

2010. 2026


പ്രേം നസീർ പുരസ്ക്കാരങ്ങൾ ഒക്ടോബർ 23, 2026 ന് ബഹ്റൈനിൽ സമർപ്പിക്കും മനാമ: തിരുവനന്തപുരം കേന്ദ്രമാക്കി പ്രവർത്തിച്ചു വരുന്ന പ്രേംനസീർ സുഹൃത് സമിതി ബഹ്റൈൻ ചാപ്റ്ററിന് തുടക്കമാകുന്നതിന്റെ ഭാഗമായി ഇവിടെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന കലാപ്രതിഭകൾക്ക് പ്രേം നസീർ ലോക പ്രവാസി പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു. ഇടത്തൊടി ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ് സാരഥിയും നിർമ്മാതാവുമായ ഇടത്തൊടി ഭാസ്കരൻ (പ്രവാസി കർമ്മരത്‌ന), ചലച്ചിത്ര നിർമ്മാതാവ് ഫ്രാൻസിസ് കൈതാരത്ത് (പ്രവാസി ചലച്ചിത്ര കർമ്മ ശ്രേഷ്ഠ), ഷോർട്ട് ഫിലിം സംവിധായകൻ പ്രകാശ് വടകര (പ്രവാസി ഷോർട്ട് ഫിലിം കർമ്മ രത്ന) എന്നിവർക്കും, പ്രവാസി ചലച്ചിത്ര കലാപ്രതിഭാ പുരസ്ക്കാരങ്ങൾ ഷോർട്ട് ഫിലിം സംവിധായകരായ ജയാ മേനോൻ, ലിനി സ്റ്റാൻലി എന്നിവർക്കും യുവ കലാപ്രതിഭ പുരസ്ക്കാരങ്ങൾ എക്സലൻസ് ഇൻ വിഷ്വൽ, ക്രിയേറ്റീവ് ജേക്കബ് ബീസ് സാരഥി ജേക്കബിനും, ആർട്ട് ആന്റ് കൾച്ചറൽ സാരഥി കാത്തു സച്ചിൻ ദേവ് എന്നിവർക്കും സമർപ്പിക്കുമെന്ന് സുഹൃത് സമിതി സംസ്ഥാന ജനറൽ സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ അറിയിച്ചു. ഒക്ടോബർ 23, 2026 വെള്ളിയാഴ്ച വൈകുന്നേരം 7 ന് ബഹ്റൈനിലെ സിഖയ്യയിലുള്ള ബി.എം.എസി. ഹാളിൽ ഇടത്തൊടി ഫിലിംസും ബി.എം.സി.യും സംയുക്തമായി ഒരുക്കുന്ന പ്രേം നസീർ സുഹൃത് സ്മൃതി ചടങ്ങിൽ സംവിധായകൻ തുളസിദാസ് പുരസ്ക്കാരങ്ങൾ സമർപ്പിക്കും. തെക്കൻ സ്റ്റാർ ബാദുഷ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സുഹൃത് സമിതി ചാപ്റ്റർ ഉൽഘാടനം ഫ്രാൻസിസ് കൈതാരത്തും, ലോഗോ പ്രകാശനം ഇടത്തൊടി ഭാസ്ക്കരനും നിർവ്വഹിക്കും. പ്രശസ്ത ഗായകരായ വിജിത ശ്രീജിത്തും, അജിത് കുമാറും ഒരുക്കുന്ന സ്മൃതി ഗീതം ഗാനമേള ഉൾപ്പെടെ വിവിധ കലാപരിപാടികളും ഉണ്ടാകും. ബഹ്റൈൻ പ്രവാസി മലയാളി കലാകാരൻമാരെ പ്രോൽസാഹിപ്പിക്കുവാൻ പ്രേംസ് മൃതി ഇടയാക്കുമെന്ന് സംഘാടകർ അറിയിച്ചു.

LATEST NEWS

തലസ്ഥാനത്തെ പ്രസ് ക്ലബ്ബ് അറുപതിന്റെ നിറവിൽ . വജ്ര ജൂബിലി ആഘോഷത്തിന് തുടക്കം.
പ്രവാസികളുടെ ഹൃദയം കവർന്ന ഈസാക്ക
കേരളത്തിന്റെ വികസനസ്വപ്നങ്ങൾക്ക് കരുത്തേകി വിഴിഞ്ഞത്ത് ആദ്യ ഇറക്കുമതി കണ്ടെയ്നറെത്തി
തീരാവേദനയിലും മകൻ്റെ അവയവ ദാനത്തിലൂടെ എട്ട് മനുഷ്യർക്ക് പുതുജീവൻ നല്കുകയാണ് മരിച്ച രുദ്രേഷിൻ്റെ മാതാപിതാക്കൾ.
© 2026 Seemedia News | privacy policy