+91 9895 915 569
Email

പവർഹൗസ് റോഡിലുള്ള BEVCO ഔട്ട്‌ലെറ്റിൽ നിന്ന് മദ്യക്കുപ്പികൾ മോഷ്ടിച്ച് ജീവനക്കാരുടെ കണ്ണുവെട്ടിച്ച് കടന്നുകളഞ്ഞ പ്രതിയെ ഫോർട്ട് പോലീസ് അറസ്റ്റ് ചെയ്തു.

25/10/2026


പവർഹൗസ് റോഡിലുള്ള BEVCO ഔട്ട്‌ലെറ്റിൽ നിന്ന് മദ്യക്കുപ്പികൾ മോഷ്ടിച്ച് ജീവനക്കാരുടെ കണ്ണുവെട്ടിച്ച് കടന്നുകളഞ്ഞ പ്രതിയെ ഫോർട്ട് പോലീസ് അറസ്റ്റ് ചെയ്തു. ചെല്ലമംഗലം രണ്ടാംചിറ സ്വദേശി ഗസലാണ് അറസ്റ്റിലായത്. 2026 ഒക്ടോബർ 16-ാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഔട്ട്‌ലെറ്റിൽ തിരക്കുള്ള സമയത്ത് അകത്തുകയറിയ പ്രതി മദ്യക്കുപ്പികൾ വസ്ത്രങ്ങൾക്കിടയിൽ ഒളിപ്പിച്ച് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടാതെ പുറത്തുകടക്കുകയായിരുന്നു. മദ്യക്കുപ്പികൾ മോഷണം പോയ വിവരം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ഔട്ട്‌ലെറ്റ് മാനേജർ ഫോർട്ട് പോലീസ് സ്റ്റേഷനിൽ പരാതി നൽകി.

LATEST NEWS

തലസ്ഥാനത്തെ പ്രസ് ക്ലബ്ബ് അറുപതിന്റെ നിറവിൽ . വജ്ര ജൂബിലി ആഘോഷത്തിന് തുടക്കം.
പ്രവാസികളുടെ ഹൃദയം കവർന്ന ഈസാക്ക
കേരളത്തിന്റെ വികസനസ്വപ്നങ്ങൾക്ക് കരുത്തേകി വിഴിഞ്ഞത്ത് ആദ്യ ഇറക്കുമതി കണ്ടെയ്നറെത്തി
തീരാവേദനയിലും മകൻ്റെ അവയവ ദാനത്തിലൂടെ എട്ട് മനുഷ്യർക്ക് പുതുജീവൻ നല്കുകയാണ് മരിച്ച രുദ്രേഷിൻ്റെ മാതാപിതാക്കൾ.
© 2026 Seemedia News | privacy policy