+91 9895 915 569
Email

ചിത്രാജ്ഞലി സ്റ്റുഡിയോയിൽ പ്രേം നസീർ പ്രതിമ സ്ഥാപിക്കണം.

26.10.2026


ചിത്രാഞ്‌ജലി സ്റ്റുഡിയോവിൽ പ്രേം നസീർ പ്രതിമ വേണം മലയാള സിനിമയെ അന്താരാഷ്ട തലത്തിൽ വ്യാവസായികമായി പടുത്തുയർത്തുവാനും ലോക ഗിന്നസ് റിക്കാർ ഡിൽ മലയാള സിനിമക്ക് പേരു് ചേർക്കാനും സാധിച്ച നിത്യ ഹരിത നായകൻ പ്രേംനസീറിന്റെ ഓർമ്മകൾ നിലനിറുത്തുവാൻ ചിത്രാഞ്ജലി സ്റ്റുഡിയോവിൽ അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിക്കുവാൻ സർക്കാർ മുൻകൈയെടുക്കണമെന്നും അതിനുവേണ്ടി ചലച്ചിത്ര വികസന കോർപ്പറേഷൻ ശുപാർശ ചെയ്യണമെന്നും പ്രേം നസീർ സുഹൃത് സമിതി സംസ്ഥാന ജനറൽ സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ ആവശ്യപ്പെട്ടു. പ്രേം നസീറിന്റെ ജൻമദിനം വിപുലമായി ആഘോഷിക്കാൻ തീരുമാനിച്ച സർക്കാർ ആദ്യം ചെയ്യേണ്ടത് ചിറയിൻകീഴിൽ അനാഥമായി കിടക്കുന്ന പ്രേം നസീർ സ്മാരകം ഏപ്രിൽ ഏഴിന് മുൻപ് നിർമ്മാണം പൂർത്തീകരിച്ച് കലാകേരളത്തിന് സമർപ്പിച്ചാൽ മാത്രമെ ആ നടനാടുള്ള ആദരവ് സർക്കാരിന് നിറവേറ്റാൻ സാധിക്കുകയുള്ളു. കേരള ജനത മറക്കാത്ത പ്രേംനസീറെന്ന നടനെ വിസ്മരിച്ചു കൊണ്ടാണ് ചിത്രാഞ്‌ജലി സ്റ്റുഡിയോവിൽ ജെ.സി.ഡാനിയേലിന്റെ പ്രതിമ സ്ഥാപിച്ചത്. അതിനോടൊപ്പം തന്നെ പ്രേം നസീറിന്റെ പ്രതിമ സ്ഥാപിക്കുന്നതിൽ എന്തിനാണ് വിവേചനം? ഏത് കാര്യം വന്നാലും പലപ്പോഴും പ്രേംനസീറെന്ന മഹാനടന്റെ പ്രസക്തി തിരിച്ചറിയാതെ പോകുന്ന ചലച്ചിത്ര അക്കാഡമി, ചലച്ചിത്ര വികസന കോർപ്പറേഷൻ എന്നിവയുടെ ബന്ധപ്പെട്ട അധികൃതർ വിവേചന നടപടി അവസാനിപ്പിച്ച് പ്രേം നസീർ സ്മാരകം പൂർത്തീകരണത്തിനും ചിത്രാഞ്‌ജലിയിൽ പ്രേം നസീർ പ്രതിമ സ്ഥാപിക്കുന്നതിലും അടിയന്തിര തീരുമാനം പ്രഖ്യാപിക്കണമെന്നും സുഹൃത് സമിതി ആവശ്യപ്പെട്ടു.

LATEST NEWS

തലസ്ഥാനത്തെ പ്രസ് ക്ലബ്ബ് അറുപതിന്റെ നിറവിൽ . വജ്ര ജൂബിലി ആഘോഷത്തിന് തുടക്കം.
പ്രവാസികളുടെ ഹൃദയം കവർന്ന ഈസാക്ക
കേരളത്തിന്റെ വികസനസ്വപ്നങ്ങൾക്ക് കരുത്തേകി വിഴിഞ്ഞത്ത് ആദ്യ ഇറക്കുമതി കണ്ടെയ്നറെത്തി
തീരാവേദനയിലും മകൻ്റെ അവയവ ദാനത്തിലൂടെ എട്ട് മനുഷ്യർക്ക് പുതുജീവൻ നല്കുകയാണ് മരിച്ച രുദ്രേഷിൻ്റെ മാതാപിതാക്കൾ.
© 2026 Seemedia News | privacy policy