
ദേശീയ മന്ത് രോഗ നിർമ്മാർജ്ജന പരിപാടിയുടെ ഭാഗമായി തിരുവനന്തപുരം ജില്ല ആരോഗ്യ കേന്ദ്രം സംഘടിപ്പിച്ച രാത്രികാല രക്തപരിശോധന ക്യാമ്പ് ബാലരാമപുരം ഹൗസിംഗ് ബോർഡ് ഫ്ലാറ്റ് സമുച്ചയത്തിൽ ഗ്രാമപഞ്ചായത്ത് മെമ്പർ സി. പ്രസന്നകുമാരി ഉദ്ഘാടനം ചെയ്തു .ഫ്ലാറ്റ് അസോസിയേഷൻ പ്രസിഡന്റ് എം .പിരുമുഹമ്മദ് ,സെക്രട്ടറി ശോഭാജാസ്മിൻ , വൈസ് പ്രസിഡണ്ട് എ.സജാദ് ,ജോയിന്റ് സെക്രട്ടറി ജെറീന എം, കമ്മിറ്റി മെമ്പർ ഷബ്ന റഫീഖ് എന്നിവർ പങ്കെടുത്തു . ആരോഗ്യവകുപ്പ് ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റ് അംഗങ്ങളായ ശ്രീലേഖ , ഷക്കീല ബീവി, എസ് സന്തോഷ് കുമാർ , അനിത ജോസ് , നൗഷാദ് എസ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി . 150 ഓളം പേർ ക്യാമ്പിൽ പങ്കെടുത്തു.