+91 9895 915 569
Email

BLM ചെയർമാൻ ആർ. പ്രേംകുമാർ അറസ്റ്റിൽ .

29.10.2026


BLM ചെയർമാൻ ആർ. പ്രേംകുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. നിക്ഷേപകരുടെ പണം വകമാറ്റി സ്വകാര്യ ആവശ്യങ്ങൾക്കായി ഉപയോഗിച്ച് 5000 കോടിയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കേസിലാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. കോഴിക്കോട് നിന്നുള്ള ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം (Economic Offences Wing) ചെന്നൈയിലുള്ള അദ്ദേഹത്തിന്റെ വസതിയിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. അറസ്റ്റിന് പിന്നാലെ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെടുന്നു എന്ന് അറിയിച്ചതിനെ തുടർന്ന് ചെന്നൈ നൊങ്കംപാക്കത്തെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. നിക്ഷേപകരിൽ നിന്ന് വൻ തുകകൾ വാങ്ങി, അത് സൊസൈറ്റിക്കായി ഉപയോഗിക്കാതെ മറ്റ് ആവശ്യങ്ങൾക്കായി വകമാറ്റിയെന്നാണ് കണ്ടെത്തൽ. കോഴിക്കോട് നടക്കാവ് പോലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയിലാണ് ആദ്യമായി കേസെടുത്തത്. ബിഎൽഎം സൊസൈറ്റിയുടെ കീഴിൽ വലിയ നിരക്കിൽ പലിശയും ലാഭവിഹിതവും വാഗ്ദാനം ചെയ്ത് കോടിക്കണക്കിന് രൂപയുടെ നിക്ഷേപങ്ങൾ സ്വീകരിച്ച് അതിൽ ക്രമക്കേടു നടത്തി എന്നാണ് പ്രാഥമിക കണ്ടെത്തൽ.

LATEST NEWS

തലസ്ഥാനത്തെ പ്രസ് ക്ലബ്ബ് അറുപതിന്റെ നിറവിൽ . വജ്ര ജൂബിലി ആഘോഷത്തിന് തുടക്കം.
പ്രവാസികളുടെ ഹൃദയം കവർന്ന ഈസാക്ക
കേരളത്തിന്റെ വികസനസ്വപ്നങ്ങൾക്ക് കരുത്തേകി വിഴിഞ്ഞത്ത് ആദ്യ ഇറക്കുമതി കണ്ടെയ്നറെത്തി
തീരാവേദനയിലും മകൻ്റെ അവയവ ദാനത്തിലൂടെ എട്ട് മനുഷ്യർക്ക് പുതുജീവൻ നല്കുകയാണ് മരിച്ച രുദ്രേഷിൻ്റെ മാതാപിതാക്കൾ.
© 2026 Seemedia News | privacy policy